SignIn
Kerala Kaumudi Online
Monday, 23 February 2026 2.56 AM IST

മന്ത്രിയെ രക്ഷിക്കാൻ തന്ത്രിയെ അറസ്റ്റു ചെയ്തു: ചെന്നിത്തല 

Increase Font Size Decrease Font Size Print Page
k

തിരുവനന്തപുരം: ശബരിമല സ്വർണകൊള്ള കേസിൽ മന്ത്രിയെ രക്ഷിക്കാനാണ് തന്ത്രിയെ അറസ്റ്റു ചെയ്തതെന്ന് കെ.പി.സി.സി പ്രചാരണ സമിതി ചെയർമാൻ രമേശ് ചെന്നിത്തല.

അന്വേഷണം കടകംപള്ളിയിലേക്കും വാസവനിയിലേക്കും എത്താനിരിക്കാനാണ് തന്ത്രിയെ തെളിവുകളില്ലാതെ അറസ്റ്റ് ചെയ്തത്.

മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള ഉത്തരവ് അനുസരിച്ചാണ് പ്രത്യേക അന്വേഷണ സംഘം പ്രവർത്തിച്ചതെന്ന് അദ്ദേഹം പത്രസമ്മേളനത്തിൽ ആരോപിച്ചു.

യുവതി പ്രവേശനത്തെയും 365 ദിവസവും നട തുറക്കണമെന്നുള്ള മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെയും അനുകൂലിക്കാത്തതിലുള്ള പകപ്പോക്കൽ കൂടിയായിരുന്നു തന്റെ അറസ്റ്റെന്ന് തന്ത്രി കോടതിയിൽ അറിയിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിലെ പരാജയത്തിന് സ്വർണക്കൊള്ള മുഖ്യ പങ്ക് വഹിച്ചെന്ന് തെളിഞ്ഞതോടെ എസ് ഐ റ്റി അന്വേഷണം പൂർണ്ണമായി അട്ടിമറിക്കപ്പെട്ടു.

ജീവനക്കാരുടെ സ്വകാര്യ വിവരങ്ങൾ ചോർത്തി തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിച്ച മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണം. ഇത് ഡേറ്റ സ്വകാര്യത നിയമങ്ങളുടെ ലംഘനമാണ്.

ആരോഗ്യ രംഗത്തെ 'സിസ്റ്റം പരാജയം ' മാറണമെങ്കിൽ മന്ത്രിയും മന്ത്രിസഭയും തന്നെ മാറണം. സമരം ചെയ്യുന്ന ഡോക്ടർമാരോട് ചർച്ച ചെയ്ത് ശമ്പള കുടിശ്ശിക നൽകാനുള്ള മര്യാദ പോലും സർക്കാരിനില്ല. ആശുപത്രികൾ സ്തംഭിച്ചിരിക്കുന്നു. ഗുരുതര രോഗവുമായി ചെല്ലുന്നവർക്ക് പോലും ശസ്ത്രക്രിയ മാറ്റി വെക്കുകയായാണെന്നും ചെന്നിത്തല പറഞ്ഞു.

ത​ന്ത്രി​ ​പെ​രു​ങ്ക​ള്ള​ൻ: ഗോ​വി​ന്ദൻ

ത​ന്ത്രി​ ​ക​ണ്ഠ​ര​ര് ​രാ​ജീ​വ​ർ​ക്കെ​തി​രെ​ ​രൂ​ക്ഷ​ ​വി​മ​ർ​ശ​ന​വു​മാ​യി​ ​സി.​പി.​എം​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​എം.​വി​ ​ഗോ​വി​ന്ദ​ൻ.​ ​ത​ന്ത്രി​ ​പെ​രു​ങ്ക​ള്ള​ന്മാ​രു​ടെ​ ​പ​ട്ടി​ക​യി​ൽ​പ്പെ​ടു​ന്ന​ ​ആ​ളാ​ണെ​ന്നും​ ​അ​ദ്ദേ​ഹ​ത്തെ​ ​കേ​സി​ൽ​ ​കു​ടു​ക്കേ​ണ്ട​ ​ആ​വ​ശ്യം​ ​ആ​ർ​ക്കു​മി​ല്ലെ​ന്നും​ ​ഗോ​വി​ന്ദ​ൻ​ ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ട് ​പ​റ​ഞ്ഞു.എ​സ്.​ഐ.​ടി​ ​അ​ന്വേ​ഷ​ണം​ ​പൂ​ർ​ത്തി​യാ​കു​മ്പോ​ഴേ ​ത​ന്ത്രി​ക്കെ​തി​രെ​ ​ഏ​തൊ​ക്കെ​ ​കു​റ്റ​ങ്ങ​ളു​ണ്ടെ​ന്ന് ​വ്യ​ക്ത​മാ​കൂ.​ ​ശ​ബ​രി​മ​ല​യി​ലെ​ ​ഒ​രു​ ​ത​രി​ ​സ്വ​ർ​ണം​ ​പോ​ലും​ ​ന​ഷ്ട​പ്പെ​ടാ​ൻ​ ​പാ​ടി​ല്ല. ​ആ​രെ​യും​ ​സം​ര​ക്ഷി​ക്കി​ല്ലെ​ന്നും​ ​കു​റ്റ​ക്കാ​രെ​ ​എ​ല്ലാ​വ​രെ​യും​ ​പി​ടി​ക്ക​ണ​മെ​ന്നു​മാ​ണ് ​പാ​ർ​ട്ടി​യു​ടെ​ ​നി​ല​പാ​ട്.​ ​കോ​ൺ​ഗ്ര​സ് ​നേ​താ​ക്ക​ൾ​ക്കും​ ​ഈ​ ​കേ​സി​ൽ​ ​പ​ങ്കു​ണ്ട്. ​പോ​റ്റി​യെ​ ​കേ​റ്റി​യ​ത് ​അ​ന്ന് ​ദേ​വ​സ്വം​ ​വ​കു​പ്പ് ​മ​ന്ത്രി​യാ​യി​രു​ന്ന​ ​കെ.​സി​ ​വേ​ണു​ഗോ​പാ​ലാ​ണെ​ന്ന് ​ക​ണ്ടെ​ത്തി​യ​തോ​ടെ,​ ​പ്ര​തി​പ​ക്ഷം​ ​ഈ​ ​വി​ഷ​യ​ത്തി​ൽ​ ​നി​ശ​ബ്ദ​മാ​യി.ത​ന്ത്രി​യെ​ ​അ​റ​സ്റ്റ് ​ചെ​യ്ത​പ്പോ​ൾ​ ​ബി.​ജെ.​പി​ ​സ​ന്ദ​ർ​ശ​ക​ ​ഗ്യാ​ല​റി​യി​ലേ​ക്ക് ​ക​യ​റി​പ്പോ​യെന്നും അദ്ദേഹം പറഞ്ഞു.

ന​ട​ന്ന​ത് ​പ​ക​പോ​ക്ക​ൽ​: ശ്രീ​ധ​ര​ൻ​ ​പി​ള്ള
ശ​ബ​രി​മ​ല​ ​സ്വ​ർ​ണ​ക്കൊ​ള്ള​ ​കേ​സി​ൽ​ ​ത​ന്ത്രി​യെ​ ​പ്ര​തി​യാ​ക്കി​യ​ത് ​പ​ക​ ​പോ​ക്ക​ലാ​ണെ​ന്ന് ബി.​ജെ.​പി​ ​നേ​താ​വ് ​പി.​എ​സ് ​ശ്രീ​ധ​ര​ൻ​ ​പി​ള്ള​. തെ​ളി​വി​ല്ലാ​ത്ത​തി​ന്റെ​ ​പേ​രി​ൽ​ ​ജാ​മ്യം​ ​ല​ഭി​ച്ച​ ​അ​ദ്ദേ​ഹ​ത്തെ​ ​പെ​രു​ങ്ക​ള്ള​നെ​ന്ന് ​ആ​ക്ഷേ​പി​ക്കു​ന്ന​ത് ​നി​യ​മ​വാ​ഴ്ച​യോ​ടു​ള്ള​ ​വെ​ല്ലു​വി​ളി​യാ​ണ്. ശ​ബ​രി​മ​ല​ ​യു​വ​തീ​പ്ര​വേ​ശ​ന​ ​സ​മ​യ​ത്ത് ​ന​ട​യ​ട​ച്ചി​ട്ട​ ​ത​ന്ത്രി​യെ​ ​അ​വ​സ​രം​ ​കി​ട്ടി​യ​പ്പോ​ൾ​ ​അ​റ​സ്റ്റ് ​ചെ​യ്തു.​ ​ത​ന്ത്രി​ ​അ​ന്നെ​ടു​ത്ത​ ​നി​ല​പാ​ടാ​ണ് ​സ​ർ​ക്കാ​രി​ന്റെ​ ​ഗൂ​ഢ​ശ്ര​മ​ത്തെ​ ​ത​ക​ർ​ത്ത​ത്.​ ​ത​ന്ത്രി​ക്കെ​തി​രെ​ ​തെ​ളി​വി​ന്റെ​ ​ക​ണി​ക​യു​മി​ല്ലെ​ന്നാ​ണ് ​കോ​ട​തി​ ​ഉ​ത്ത​ര​വ്.​ ​എ​ന്നി​ട്ടും​ ​അ​ദ്ദേ​ഹ​ത്തെ​ ​പെ​രു​ങ്ക​ള്ള​നെ​ന്ന് ​എം.​വി​ ​ഗോ​വി​ന്ദ​ൻ​ ​വി​ളി​ച്ച​ത് ​ത​രം​താ​ണ​ ​ന​ട​പ​ടി​യാ​ണ്. ത​ന്ത്രി​ക്ക് ​നി​യ​മോ​പ​ദേ​ശം​ ​ന​ൽ​കി​യ​തി​ന്റെ​ ​പേ​രി​ൽ​ ​താ​ൻ​ ​ദൈ​വ​ത്തി​ന് ​മു​ക​ളി​ലാ​ണോ​യെ​ന്ന് ​ബി​നോ​യ് ​വി​ശ്വ​വും​ ​ചോ​ദി​ച്ചു.​ ​താ​ൻ​ ​ദെെ​വ​ത്തി​ന് ​മു​ക​ളി​ല​ല്ല,​ ​ദെെ​വ​ദാ​സ​നാ​ണ്.​ ​ബി.​ജെ.​പി​ ​സം​സ്ഥാ​ന​ ​അ​ദ്ധ്യ​ക്ഷ​നെ​ന്ന​ ​നി​ല​യ്ക്ക​ല്ല,​ ​അ​ഭി​ഭാ​ഷ​ക​നെ​ന്ന​ ​നി​ല​യി​ലാ​ണ് ​നി​യ​മോ​പ​ദേ​ശം​ ​ന​ൽ​കി​യ​ത്.​ ​ഇ​തി​ന്റെ​ ​പേ​രി​ൽ​ ​ത​ന്റെ​ ​'​ശ​ബ​രി​മ​ല​ ​സ​മ​ര​വും​ ​സു​വ​ർ​ണാ​വ​സ​ര​ ​വി​ധി​യും​'​ ​എ​ന്ന​ ​പു​സ്ത​ക​ത്തെ​ ​വി​വാ​ദ​ത്തി​ലേ​ക്ക് ​വ​ലി​ച്ചി​ഴ​ക്ക​രു​ത്.​ ​​​നി​യ​മ​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​താ​ൻ​ ​മ​ത്സ​രി​ക്കു​ന്നി​ല്ല.​ ​പു​തു​ ​ത​ല​മു​റ​ ​വ​ര​ട്ടെയെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.