
തിരുവനന്തപുരം: ഡോക്ടർമാരുടെ സമരം കാരണം മെഡിക്കൽ കോളേജുകളിൽ ശസ്ത്രക്രിയകൾ അനിശ്ചിതകാലത്തേക്ക് നീളുന്ന സ്ഥിതിയാണ്. രോഗികൾ ജൂനിയർ ഡോക്ടർമാരെ കണ്ട് മടങ്ങുകയാണ്. ഞായറാഴ്ച ആയതിനാൽ ഇന്നലെ ഒ.പി പരിശോധനയും കുറവായിരുന്നു. അത്യാവശ്യ ശസ്ത്രക്രിയകൾ മാത്രമെ നടന്നുള്ളൂ. നിലപാട് കടുപ്പിച്ച് സർക്കാരും സമരത്തിലുറച്ച് ഡോക്ടർമാരും മുന്നോട്ടുപേവുകയാണ്. സമരം അവസാനിപ്പിച്ചാൽ ചർച്ചയാകാമെന്നാണ് സർക്കാർ നിലപാട്. മുഖ്യമന്ത്രിയെ കണ്ട് പരിഹാരം തേടാനാണ് ഡോക്ടർമാരുടെ ശ്രമം. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് സമയം ചോദിച്ചിട്ടുണ്ടെന്നും മറുപടി ലഭിച്ചിട്ടില്ലെന്നും സമരത്തിന് നേതൃത്വം നൽകുന്ന കെ.ജി.എം.സി.ടി.എ അറിയിച്ചു. ആരോഗ്യമന്ത്രിയിൽ പ്രതീക്ഷ നഷ്ടപ്പെട്ടെന്നും മുഖ്യമന്ത്രിയുടെ ഇടപെടലിലൂടെ മാത്രമേ പ്രശ്നം പരിഹരിക്കാനാകൂ വെന്നുമാണ് ഡോക്ടർമാർ പറയുന്നത്. പരാമാധി ജനങ്ങളിലേക്ക് മെഡിക്കൽ കോളജുകളുടെ പ്രശ്നങ്ങൾ എത്തിക്കുകയാണ് ഡോക്ടർമാരുടെ ലക്ഷ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |