
കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ തന്ത്രി കണ്ഠരര് രാജീവർക്ക് ജാമ്യം നൽകിയ കൊല്ലം വിജിലൻസ്
കോടതിയുടെ തീരുമാനം അസാധാരണമാണെന്ന് നിയമമന്ത്രി പി. രാജീവ് പറഞ്ഞു. ജാമ്യാപേക്ഷയുടെ പരിധിക്കപ്പുറം പോയി അന്തിമ വിധി പോലെയുള്ള കീഴ് കോടതിയുടെ പരാമർശം പതിവുള്ളതല്ല. ശരിയായ ദിശയിലാണ് അന്വേഷണമെന്ന് ഹൈക്കോടതി വിലയിരുത്തിയ കേസ് കൂടിയാണിത്. വിജിലൻസ് കോടതി, സുപ്രീം കോടതിയുടെ നിലയിലേക്ക്
മാറിയോയെന്ന് സംശയം തോന്നിപ്പോകും.
ഈ കേസിന്റെ അന്വേഷണത്തിൽ സർക്കാർ മേൽനോട്ടമില്ല. ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് കാര്യങ്ങൾ
നിയന്ത്രിക്കുന്നത്. പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് ഹൈക്കോടതിയിലാണ് സമർപ്പിക്കുന്നത്.
മന്ത്രി വീണാ ജോർജിന്റെ ഔദ്യോഗിക വസതിക്ക് മുന്നിൽ കോൺഗ്രസുകാർ റീത്തു വച്ചത് സംസ്കാരശൂന്യമായ
നടപടിയാണ്. കേരളത്തിലെ പൊതുജനാരോഗ്യ സംവിധാനത്തെ തകർക്കാൻ ആസൂത്രിതമായ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |