SignIn
Kerala Kaumudi Online
Wednesday, 25 February 2026 2.35 AM IST

വിരോഷിന്റെ കല്യാണം ,​ വിവാഹവാർത്ത സ്ഥിരീകരിച്ച് വിജയ്‌യും രശ്മികയും

Increase Font Size Decrease Font Size Print Page
ss

വിവാഹവാർത്ത ഇതാദ്യമായി സ്ഥിരീകരിച്ച് തെന്നിന്ത്യൻ താരാജോഡികളായ വിജയ് ദേവര കൊണ്ടയും രശ്മികമന്ദാനയും. സോഷ്യൽ മീഡിയയിലൂടെയാണ് സന്തോഷ വാർത്ത പങ്കുവച്ചത്.

ആരാധകർ സ്നേഹത്തോടെ ഇവർക്ക് നൽകിയ വിരോഷ് എന്ന പേര് തന്നെ തങ്ങളുടെ ഒന്നിക്കലിന് നൽകി എന്ന് ഇരുവരും പറഞ്ഞു. വിരോഷിന്റെ വിവാഹം എന്നാണ് ഇരുവരും വിവാഹ ചടങ്ങിനെ വിശേഷിപ്പിച്ചത്.

വിജയ് ദേവരകൊണ്ടയുടെയും രശ്മിക മന്ദാനയുടെയും പേരുകൾ കൂട്ടിച്ചേർത്താണ് ആരാധകർ വിരോഷ് എന്ന പേരുണ്ടാക്കിയത്.

ഞങ്ങളെ ചേർത്തുപിടിക്കുന്നതിന് നന്ദി. എന്നും നിങ്ങൾ ഞങ്ങളുടെ ഭാഗമാണ്. നിറഞ്ഞ സ്നേഹം. രശ്മികയും വിജയ് ദേവരകൊണ്ടയും പങ്കുവച്ച കുറിപ്പിൽ പറയുന്നു.

ഫെബ്രുവരി 26 നാണ് വിജയ് ദേവരകൊണ്ട- രശ്മിക വിവാഹം.അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുക്കുക. അതേസമയം

ഗീതാഗോവിന്ദം , ഡിയർ കോമ്രേഡ് എന്നീ ചിത്രങ്ങളിൽ ഒരുമിച്ച് അഭിനയിച്ചതോടെ ആരാധകർക്കിടയിൽ ഇവരുടെ പ്രണയത്തെക്കുറിച്ചുള്ള ചർച്ചകൾ സജീവമായിരുന്നു. തങ്ങൾ പ്രണയത്തിലാണെന്ന് രശ്മികയോ വിജയ് ദേവരകൊണ്ടയോ സ്ഥിരീകരിച്ചിരുന്നില്ല.

TAGS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.