
കൊച്ചി:പോപ്പുലർ ഫ്രണ്ട് കേസുകളിൽ അറസ്‌റ്റിലായ മലപ്പുറം സ്വദേശി മൊയ്‌തീൻകുട്ടിയുടെ വിദേശബന്ധങ്ങളും യോഗയുടെ മറവിൽ ആയുധപരിശീലനം നൽകിയതും എൻ.ഐ.എ അന്വേഷിക്കും. കസ്‌റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും.പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചശേഷം യു.എ.ഇയിൽ ഒളിവിൽ കഴിഞ്ഞിരുന്ന വളാഞ്ചേരി കാട്ടിപ്പരുത്തി പുല്ലാനിക്കൽ വീട്ടിൽ മൊയ്‌തീൻകുട്ടിയെ 18ന് കൊച്ചിയിൽ വിമാനമിറങ്ങിയപ്പോഴാണ് എൻ.ഐ.എ അറസ്റ്റ് ചെയ്‌തത്.പാലക്കാട്ട് ആർ.എസ്.എസ് നേതാവ് എസ്.കെ. ശ്രീനിവാസൻ കൊലക്കേസിൽ എൻ.ഐ.എ തലയ്‌ക്ക് ഏഴുലക്ഷം രൂപ വിലയിട്ടിരുന്നയാളാണ്.തൊടുപുഴ ന്യൂമാൻ കോളേജ് അദ്ധ്യാപകനായിരുന്ന പ്രൊഫ.ടി.ജെ. ജോസഫിന്റെ കൈവെട്ടിയ കേസിലുൾപ്പെടെ പങ്കാളിയായിരുന്നു.പോപ്പുലർ ഫ്രണ്ടിന്റെ ആയുധ പരിശീലകരിൽ പ്രധാനിയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |