
ന്യൂഡൽഹി: ഗുരുവായൂർ ദേവസ്വം തസ്‌തികകളിലേക്കുള്ള നിയമന നടപടികൾ തത്കാലം നിറുത്തിവയ്‌ക്കാൻ സുപ്രീംകോടതി കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന് വാക്കാൽ നിർദ്ദേശം നൽകി. ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി.
ഗുരുവായൂർ ദേവസ്വത്തിലെ നിയമനങ്ങൾ നടത്താൻ ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന് അധികാരമില്ലെന്ന് കേരള ഹൈക്കോടതി വിധിച്ചിരുന്നു. ഇതിനെതിരെ റിക്രൂട്ട്മെന്റ് ബോർഡ് സമർപ്പിച്ച ഹർജിയാണ് സുപ്രീംകോടതി പരിഗണിച്ചത്. ജനുവരി 29ന് ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്‌തതിനെ തുടർന്ന് നിയമന നടപടികളുമായി റിക്രൂട്ടമെന്റ് ബോർഡ് മുന്നോട്ടു പോയിരുന്നു.
ഇക്കാര്യം എതിർകക്ഷികളായ ഗുരുവായൂർ ദേവസ്വം എംപ്ലോയീസ് യൂണിയനടക്കം ചൂണ്ടിക്കാട്ടി. വിധി സ്റ്റേ ചെയ്‌തതു കൊണ്ട് നിയമനപ്രക്രിയ പുനരാരംഭിക്കാൻ കഴിയില്ലെന്ന് വാദിച്ചു. തുടർന്നാണ് കോടതി നിർദ്ദേശം. മാർച്ച് 10ന് വിശദമായി വാദം കേൾക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |