SignIn
Kerala Kaumudi Online
Tuesday, 24 February 2026 4.55 PM IST

സിനിമാ സെറ്റിലെ പ്രണയം നിശ്ചയത്തിലേക്ക്, അന്ന് വിവാഹം നടന്നില്ല; രശ്‌മികയും രക്ഷിത് ഷെട്ടിയും വേർപിരിയാൻ കാരണം

Increase Font Size Decrease Font Size Print Page
rashmika-mandanna

ഫെബ്രുവരി 26നാണ് തെന്നിന്ത്യൻ താരങ്ങളായ രശ്‌മിക മന്ദാനയുടെയും വിജയ്‌ ദേവരക്കൊണ്ടയുടെയും വിവാഹം. വർഷങ്ങളായി പ്രണയത്തിലായിരുന്ന ഇരുവരുടെയും വിവാഹം ഉദയ്‌പൂരിലെ ആഡംബര ഹോട്ടലായ ഐടിസി മെമന്റോസിൽ വച്ചാണ് നടക്കുന്നത്.

എന്നാൽ വിവാഹ വാർത്തകൾ പ്രചരിക്കുന്നതിനിടെ ആരാധകർ ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്നത് രശ്മികയും നടൻ രക്ഷിത് ഷെട്ടിയും തമ്മിൽ നടന്ന വിവാഹനിശ്ചയത്തെക്കുറിച്ചാണ്. 2017 ജൂലായിലാണ് രശ്മികയും രക്ഷിത് ഷെട്ടിയും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്. അന്ന് രശ്മികയ്ക്ക് 21 വയസായിരുന്നു. ഇരുവരും തമ്മിൽ 13 വയസിന്റെ വ്യത്യാസമുണ്ടായിരുന്നു.

2016ൽ രശ്മിക ആദ്യമായി അഭിനയിച്ച 'കിരിക്ക് പാർട്ടി' എന്ന സിനിമയുടെ സെറ്റിൽ വച്ചാണ് ഇവർ പരിചയപ്പെടുന്നത്. ആർഭാടപൂർവം നടത്തിയ വിവാഹനിശ്ചയം പക്ഷേ വിവാഹം വരെ എത്തിയില്ല. തൊട്ടടുത്ത വർഷം സെപ്തംബർ മാസത്തിൽ ഇരുവരും ബന്ധത്തിൽ നിന്ന് പിന്മാറുന്നതായി അറിയിച്ചിരുന്നു. പരസ്പരമുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് വേർപിരിഞ്ഞതിന് കാരണമെന്നാണ് റിപ്പോർട്ട്. എന്നാൽ ഇന്നും എന്താണ് ഇരുവർക്കും ഇടയിൽ സംഭവിച്ചതെന്ന് വ്യക്തമല്ല.

2020ന് ശേഷമാണ് രശ്‌മിക മന്ദാനയും വിജയ്‌ ദേവരക്കൊണ്ടയും പ്രണയത്തിലാണെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയത്. 'ഗീതാ ഗോവിന്ദം', 'ഡിയർ കോമ്രേഡ്' എന്നീ ചിത്രങ്ങളിലെ താരജോഡികളുടെ ഓൺസ്‌ക്രീൻ കെമിസ്ട്രിയാണ് യഥാർത്ഥ ജീവിതത്തിലും ഇവർ പ്രണയത്തിലാണെന്ന വാർത്തകൾക്ക് തുടക്കമിട്ടത്. പിന്നാലെ 2026ൽ ഇരുവരും വിവാഹവാർത്ത സ്ഥീരികരിക്കുകയായിരുന്നു.

TAGS: RESHMIKA MANDANNA, VIJAY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.