SignIn
Kerala Kaumudi Online
Tuesday, 24 February 2026 7.04 PM IST

എയർ ആംബുലൻസിനായി കുടുംബം കടംവാങ്ങി സ്വരൂപിച്ചത് എട്ടുലക്ഷം; വിമാനം തകർന്ന് മരിച്ചതിൽ സഞ്ജയുടെ ഭാര്യയും ബന്ധുവും

Increase Font Size Decrease Font Size Print Page
plane-crash

റാഞ്ചി: ജാർഖണ്ഡിൽ രോഗിയുമായി പോയ എയർ ആംബുലൻസ് തകർന്നുവീണുണ്ടായ അപകടത്തിൽ രോഗിയടക്കം വിമാനത്തിലുണ്ടായിരുന്ന മുഴുവൻ പേരും മരണപ്പെട്ടിരുന്നു. ഇന്നലെ വൈകുന്നേരം ജാർഖണ്ഡിലെ ഛത്ര ജില്ലയിലാണ് വിമാനം തകർന്നുവീണത്. 63​ ശ​ത​മാ​നം​ ​പൊ​ള്ള​ലേ​റ്റ​ ​സ​ഞ്ജ​യ് ​കു​മാ​ർ എന്നയാളെ​ ​ഡ​ൽ​ഹി​യി​ൽ​ ​വി​ദ​ഗ്‌​ദ്ധ​ ​ചി​കി​ത്സ​യ്ക്കാ​യി​ ​കൊ​ണ്ടു​പോ​കവേയായിരുന്നു അപകടം. 41കാരനായ സ​ഞ്ജയ്‌യുടെ ജീവൻ രക്ഷിക്കാനായി കുടുംബം എട്ട് ലക്ഷം രൂപ കടംവാങ്ങിയായിരുന്നു വിമാനം തരപ്പെടുത്തിയത്. ജാർഖണ്ഡ് ലതേഹാർ ജില്ലയിലെ ചാന്ദ്‌വ സ്വദേശിയാണ് സഞ്ജയ്.

ചാന്ദ്‌വയിൽ ചെറിയൊരു ഹോട്ടൽ നടത്തിവരികയായിരുന്നു സഞ്ജയ്. കഴിഞ്ഞ തിങ്കളാഴ്‌ച ഹോട്ടലിൽ തീപിടിത്തമുണ്ടായതിനെത്തുടർന്ന് സഞ്ജയ്ക്ക് ഗുരുതരമായി പൊള്ളലേറ്റു. ഷോർട്ട് സർക്യൂട്ടായിരുന്നു തീപിടിത്തതിന് കാരണം. പ്രദേശത്തെ ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും ആരോഗ്യസ്ഥിതി മോശമായതിനെത്തുടർന്നാണ് സഞ്ജയ്‌യെ ഡൽഹിയിലെ സർ ഗംഗാ റാം ആശുപത്രിയിലേയ്ക്ക് മാറ്റാൻ കുടുംബം തീരുമാനിച്ചത്. സഞ്ജയ്‌യൊടൊപ്പം ഭാര്യ അർച്ചന, ബന്ധു ധു​രു​ കുമാർ എന്നിവരും വിമാനത്തിലുണ്ടായിരുന്നു. ബന്ധുക്കളിൽ നിന്നും നാട്ടുകാരിൽ നിന്നുമൊക്കെ പണം കടം വാങ്ങിയായിരുന്നു എയർ ആംബുലൻസിനായി കുടുംബം പണം കണ്ടെത്തിയതെന്ന് അർച്ചനയുടെ സഹോദരൻ അജയ് പറഞ്ഞു.

ഇ​ന്ന​ലെ​ ​വൈ​കി​ട്ട് 7.11​ന് ​റാ​ഞ്ചി​യി​ൽ​ ​നി​ന്ന് ​പ​റ​ന്നു​യ​ർ​ന്ന​ ​എ​യ​ർ​ ​ആം​ബു​ല​ൻ​സാ​ണ് ​ജാ​ർ​ഖ​ണ്ഡി​ലെ​ ​ഛ​ത്ര​ ​ജി​ല്ല​യി​ലെ​ ​ക​സാ​രി​യ​യി​ൽ​ ​ത​ക​ർ​ന്നു​വീഴുകയായിരുന്നു.​ മോശം കാലാവസ്ഥയാണ് ദുരന്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വിമാനത്തിന്റെ പൈ​ല​റ്റ് ​ക്യാ​പ്റ്റ​ൻ​ ​വി​വേ​ക് ​​​​​വി​കാ​സ് ​ഭ​ഗ​ത്ത്,​ ​സ​ഹ​-​പൈ​ല​റ്റ് ​ക്യാ​പ്റ്റ​ൻ​ ​സ​വ്രാ​ജ്ദീ​പ് ​സിം​ഗ്,​ ​ഡോ.​ ​വി​കാ​സ് ​കു​മാ​ർ​ ​ഗു​പ്ത, ​ ​പാ​രാ​മെ​ഡി​ക്ക​ൽ​ ​സ​ഹാ​യി​ ​സ​ച്ചി​ൻ​ ​കു​മാ​ർ​ ​മി​ശ്ര,​ ​​ ​അ​ർ​ച്ച​ന​ ​ദേ​വി,​ ​ധു​രു​ ​കു​മാ​ർ, രോ​ഗി​ സ​ഞ്ജ​യ് ​കു​മാ​ർ​ ​​ ​എ​ന്നി​വ​രാണ് മരിച്ചത്.

TAGS: NEWS 360, NATIONAL, NATIONAL NEWS, RANCHI AIR AMBULANCE CRASH, RANCHI PLANE CRASH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.