SignIn
Kerala Kaumudi Online
Tuesday, 24 February 2026 1.44 AM IST

വിന്‍ഡീസിന്റെ വമ്പന്‍ ജയം പണിയാകുക ഇന്ത്യക്ക്; ആശങ്കയകലാന്‍ രണ്ട് കാര്യങ്ങള്‍ സംഭവിക്കണം

Increase Font Size Decrease Font Size Print Page
gambhir-sky

മുംബയ്: ട്വന്റി 20 ലോകകപ്പിലെ ദക്ഷിണാഫ്രിക്കയോടുള്ള തോല്‍വി ഇന്ത്യയുടെ സെമിഫൈനല്‍ മോഹങ്ങള്‍ക്ക് വലിയ തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്. തോല്‍വിയേക്കാള്‍ ഉപരിയായി തോറ്റ രീതിയാണ് ഇന്ത്യയെ തിരിഞ്ഞുകൊത്താന്‍ സാദ്ധ്യതയുള്ളത്. 76 റണ്‍സിന്റെ തോല്‍വി വഴങ്ങിയ ഇന്ത്യ നെറ്റ് റണ്‍റേറ്റിന്റെ കാര്യത്തില്‍ ബഹുദൂരം പിന്നിലാണ്. ഇന്ന് നടന്ന വെസ്റ്റിന്‍ഡീസ് സിംബാബ്‌വെ മത്സരത്തില്‍ വിജയിച്ച വിന്‍ഡീസ് അവരുടെ നെറ്റ് റണ്‍ റേറ്റ് ഉയര്‍ത്തിയത് ഇന്ത്യയുടെ ആശങ്കകള്‍ വര്‍ദ്ധിപ്പിക്കും.

76 റണ്‍സിന് തോറ്റ ഇന്ത്യയുടെ നെറ്റ് റണ്‍റേറ്റ് മൈനസ് 3.800 ആണ്. കൂറ്റന്‍ ജയം നേടിയ വിന്‍ഡീസിന്റെ നെറ്റ് റണ്‍ റേറ്റ് ആകട്ടെ +5.350 ആണ്. അതായത് ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ മുന്നോട്ട് പോക്കിന് ഏറ്റവും വലിയ പ്രതിസന്ധിയായി വിന്‍ഡീസ് മാറാനുള്ള സാദ്ധ്യതയാണ് കൂടുതലും. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ അടുത്ത മത്സരത്തില്‍ വിന്‍ഡീസ് വിജയിച്ചാല്‍ അവര്‍ സെമി ഫൈനല്‍ സ്ഥാനം ഏറെക്കുറെ ഉറപ്പിക്കും. അങ്ങനെ വരുമ്പോള്‍ ശേഷിക്കുന്ന രണ്ട് മത്സരങ്ങളും വിജയിച്ചാല്‍ പോലും ഇന്ത്യയുടെ സെമി മോഹങ്ങള്‍ അസ്തമിക്കും.

ഇന്ത്യയുടെ സെമി ഫൈനല്‍ സാദ്ധ്യതകള്‍ ഇങ്ങനെ

സിംബാബ്‌വെ, വെസ്റ്റിന്‍ഡീസ് എന്നിവര്‍ക്കെതിരായ രണ്ട് മത്സരങ്ങളും ഇന്ത്യ വിജയിക്കണം. അതിന് ശേഷം മറ്റ് മത്സരങ്ങളുടെ ഫലങ്ങളേയും ആശ്രയിക്കണം. ദക്ഷിണാഫ്രിക്ക വിന്‍ഡീസ് മത്സരത്തില്‍ ദക്ഷിണാഫ്രിക്ക വിജയിച്ചാല്‍ ഇന്ത്യയുടെ റൂട്ട് കുറച്ചുകൂടി തടസരഹിതമാകും. ഇനി ആ മത്സരത്തില്‍ വിന്‍ഡീസ് ആണ് വിജയിക്കുന്നതെങ്കില്‍ സിംബാബ്‌വെ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തണം. എന്നാല്‍ ദക്ഷിണാഫ്രിക്കയും ഇന്ത്യയും ശേഷിക്കുന്ന മത്സരങ്ങള്‍ വിജയിച്ചാല്‍ ഇരുവരും സെമിയിലേക്ക് മുന്നേറും.

TAGS: NEWS 360, SPORTS, INDIAN CRICKET TEAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.