SignIn
Kerala Kaumudi Online
Tuesday, 24 February 2026 10.39 PM IST

വിദേശയാത്രയ്ക്ക് അവസരം, നാളെ ഈ നാളുകാർക്ക് ആഭരണവും പണവും കൈക്കുമ്പിളിൽ നിറയും

Increase Font Size Decrease Font Size Print Page
astrology

റാം സാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91+7907244210, ഇ-മെയിൽ: samkhiyarathnam@gmail.com

2026 ഫെബ്രുവരി 25 - 1199 കുഭം 13 ബുധനാഴ്ച. ( 17 നാഴിക 14 വിനാഴിക വരെ രോഹിണി ശേഷം മകയിരം നക്ഷത്രം) [ നവമി തിഥി 49 നാഴിക 50 വിനാഴിക വരെ ] ( രാഹുകാലം 12 മണി മുതൽ 1.30 മണി വരെ )

അശ്വതി: രഹസ്യ പ്രവര്‍ത്തനത്തില്‍ നിന്നും വിട്ടു നില്‍ക്കണം,ഇഷ്ട ജനങ്ങള്‍ ശത്രുക്കളെപ്പോലെ പെരുമാറും. നിരാശാ ബോധം ഉണ്ടാകും,രാത്രിക്ക് ശേഷം അകാരണമായ അസ്വസ്ഥതകൾ വന്ന് ഭവിക്കാം.യാത്രാക്ലേശം,ശാരീരിക ദുരിതമുണ്ടാകാതെ സൂക്ഷിക്കണം,

ഭരണി: ശത്രുക്കളുടെയും അസൂയാലുക്കളുടെയും ശല്യം വര്‍ദ്ധിക്കും. വാശിയും ദേഷ്യവും ഒഴിവാക്കിയാല്‍ ജീവിതം മധുരതരമാകും, കുടുംബാംഗങ്ങള്‍ പ്രതികാര മനോഭാവത്തോടെ ആയിരിക്കും.മുന്‍കോപം, വിദേശത്ത് നിന്നും അശുഭ വാര്‍ത്തകള്‍ ശ്രവിക്കും.

കാര്‍ത്തിക: ഭാഗ്യ പരീക്ഷണത്തില്‍ വിജയം, പഠനത്തില്‍ വിജയം, ജീവിതത്തിൽ പലവിധത്തിലും ഉള്ള പുരോഗതി.‍ യാത്രകൾ ഗുണകരമാകും, തടസങ്ങള്‍ മാറി കിട്ടും, വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനു അനുമതിയും ധനലഭ്യതയും.

രോഹിണി: രോഗാവസ്ഥയില്‍ നിന്നും മോചനം ലഭിക്കും, സ്വാര്‍ഥത ഒഴിവാക്കുക, ധനലാഭം, അധികാരികളുടെ പ്രീതി,സ്വര്‍ണ്ണ ലാഭം, യാത്രയില്‍ നേട്ടം. അന്യ ദേശവാസം ഗുണം ചെയ്യും, ഭര്‍തൃസ്നേഹം വര്‍ദ്ധിക്കും.

മകയിരം: എല്ലാവിധ സുഖ സൗകര്യങ്ങളും അനുഭവിക്കാന്‍ യോഗം, ശത്രുക്കളെ പരാജയപ്പെടുത്തും, സുഹൃത്തുക്കള്‍ സഹായിക്കും,വ്യക്തിപ്രഭാവത്തിനു തിളക്കം കൂടും,വിദേശ യാത്ര ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂല സമയം.

തിരുവാതിര: വളരെ സൂക്ഷ്മതയോടെ പ്രവര്‍ത്തിക്കണം. സര്‍ക്കാരില്‍ നിന്നും ആനുകൂല്യങ്ങൾ ലഭിക്കും, മാതാവിന് രോഗശാന്തി, നിര്‍മ്മാണ പ്രവര്‍ത്തികള്‍ ആരംഭിക്കും, പ്രതിസന്ധികള്‍ സ്വയം ഒഴിഞ്ഞുപോകും,ദാമ്പത്യ ജീവിതവും സാഹചര്യങ്ങളും സന്തോഷപ്രദം.

പുണര്‍തം: സ്വന്തം കുടുബത്തോട് മാത്രമെ കൂറും സ്നേഹവും കാണുകയുള്ളു, കൂടുതല്‍ സുഖാനുഭവങ്ങള്‍, അപേക്ഷിക്കുന്ന സ്ഥലങ്ങളില്‍ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും. ആത്മീയപരമായ കാര്യങ്ങളില്‍ താല്‍പ്പര്യം.

പുയം: ഉണ്ടായിരുന്ന ദോഷങ്ങൾ മാറും.കാര്യ നിർവഹണശേഷി, ആകര്‍ഷകത്വം, സത്യസന്തത, ഈശ്വരാധീനം, കലകളില്‍ താല്‍പര്യവും അഭിനിവേശവും തോന്നും, കോടതി കാര്യങ്ങളില്‍ അനുകൂലമായ തീരുമാനം.

ആയില്യം: കലാരംഗത്ത് ശോഭിക്കും, സമ്മാനങ്ങള്‍ കിട്ടും, ധനാഭിവൃദ്ധി യുടെ സമയം. വീട് പണിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂല സമയം, ഏറ്റെടുത്തു കഴിഞ്ഞ ജോലികള്‍ പൂര്‍ത്തിയാക്കും, പുതിയ ബന്ധങ്ങള്‍ ഉണ്ടാകും.

മകം: അധിക ചെലവുണ്ടാകും, ഭാര്യാഗുണം, സ്വാധീനശക്തി, ശത്രുക്കള്‍ക്ക് നാശം സംഭവിക്കും, ആഗ്രഹ സാഫല്ല്യം, സഹോദരങ്ങളുമായി കൂട്ടുചേര്‍ന്ന് പ്രവര്‍ത്തിക്കും. മറ്റുള്ളവരെ സഹായിക്കാന്‍ താല്‍പര്യം കാണിക്കും, പഠന കാര്യങ്ങളില്‍ ജയം.

പൂരം: മന:സ്സമാധാനം, ഉന്നത ഉദ്യോഗസ്ഥരിൽ നിന്നും ആത്മാര്‍ഥമായ സഹകരണം കിട്ടും, വ്യവഹാര വിജയം, ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണും, ഇഷ്ട ജന സമ്പര്‍ക്കത്തില്‍ മനസിന് സന്തോഷം കിട്ടും.

ഉത്രം: സുഹൃത്തുക്കളും ബന്ധുക്കളും സഹായിക്കും. അനുകൂലമായ വിവാഹ ബന്ധം കിട്ടും, എല്ലാവരിലില്‍ നിന്നും സഹായസഹകരണങ്ങള്‍, ദൂരയാത്രകള്‍ വ്യക്തിപരമായി ഗുണപ്രദം, സ്വതന്ത്രമായി സഞ്ചരിക്കും, വസ്ത്രാഭരണാദികള്‍ ലഭിക്കും.

അത്തം: ശാരീരികമായി ചെറിയ അസ്വസ്ഥത ഉണ്ടാകാം,വിഷയാസക്തി. വസ്ത്രാഭാരണാദി ലാഭം, രോഗശാന്തി, അവിചാരിത ധനനേട്ടം, സന്താനങ്ങളെക്കൊണ്ട് ഗുണം, സ്വദേശത്ത് തിരിച്ചെത്തും. വിദ്യാഗുണം,പുതിയ അറിവുകള്‍ സമ്പാദിക്കും,

ചിത്തിര: ആഗ്രഹസാഫല്ല്യം നടക്കാത്തതിനാല്‍ മനഃപ്രയാസം നേരിടും, മോശം കൂട്ടുകെട്ടുകളില്‍ നിന്നും കഴിയുന്നതും അകന്നു നില്‍ക്കുക. ബുദ്ധിയില്ലാതെ പെരുമാറുകയും സംസാരിക്കുകയും ചെയ്യുന്നത് മൂലം അബദ്ധങ്ങളില്‍ ചാടും.

ചോതി: ബന്ധുക്കളില്‍ നിന്നുള്ള സഹായ സഹകരണങ്ങള്‍ കുറയും,ധനനേട്ടത്തിന് വേണ്ടി ചെയ്യുന്ന സംഗതികള്‍ പിന്നീട് പ്രയാസങ്ങള്‍ക്ക് കാരണമാകും, കുടുംബത്തില്‍ അസ്വസ്ഥതകള്‍ ഉടലെടുക്കും,ഭൂമി സംബന്ധമായ തര്‍ക്കങ്ങള്‍ക്കും കലഹങ്ങള്‍ക്കും സാദ്ധ്യത.

വിശാഖം: ഗുരു ശാപമേല്‍ക്കാതെ നോക്കണം. യാത്രയില്‍ ബുദ്ധിമുട്ടുകള്‍, കുടുബജീവിതത്തില്‍ പലവിധ ക്ലേശങ്ങള്‍ക്കും സാദ്ധ്യത, പൊള്ളലോ പരുക്കോ ഏല്‍ക്കാതെ നോക്കണം, അന്യ ദേശവാസം മൂലം പ്രയാസങ്ങള്‍, മനസ്സമാധാനക്കുറവു സ്വയം ഉണ്ടാകും.

അനിഴം: സാമ്പത്തിക സഹായം അനുവദിച്ചുകിട്ടും, വ്യാപാരികള്‍ക്ക് നല്ലസമയം, മംഗള കര്‍മ്മങ്ങൾ നടക്കും, വ്യവഹാരവിജയം,ദേവാലയ ദര്‍ശനം നടത്തും, കുടുംബത്തിലുണ്ടായിരുന്ന അസ്വസ്ഥതകള്‍ക്ക് ശമനം.

കേട്ട: വിവിധ വിഷയങ്ങളില്‍ താല്പര്യം തോന്നും, പുതിയ ഗൃഹോപരണങ്ങള്‍ വാങ്ങിക്കും, പൂര്‍വ്വിക സ്വത്ത് ലഭിക്കും.മറ്റുള്ളവരില്‍ നിന്നുള്ള ഉപദ്രവം കുറയും, കുടുംബപരമ്പയില്‍ പെട്ടവരുടെ സാന്നിധ്യം ഗൃഹത്തില്‍ ഉണ്ടാകും.

മൂലം: തൊഴിൽ മേഖലയില്‍ അംഗീകാരത്തിനും പ്രശംസയ്കും സാധ്യത, ഔദ്യോഗികമായി ദൂരയാത്രകള്‍, ലോണുകള്‍ എളുപ്പത്തില്‍ അനുവദിച്ചു കിട്ടും. സന്താനസുഖം, ആഡംഭര വസ്തുക്കള്‍ ശേഖരിക്കും, കുടുബസുഖം, ശത്രുക്കളെ പരാജയപ്പെടുത്തും.

പൂരാടം: ജോലിയില്‍ അനുകൂലമായ മാറ്റം പ്രതീക്ഷിക്കാം, വില കൂടിയ സമ്മാനങ്ങളോ അംഗീകാര പത്രങ്ങളോ കിട്ടും, കുടുംബ ജീവിതത്തില്‍ ശാന്തിയും സമാധാനവും കളിയാടും. ജീവിതത്തില്‍ പലവിധത്തിലും ഉള്ള പുരോഗതി,വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയം.

ഉത്രാടം: കാലങ്ങളായി കിട്ടാതിരുന്ന ധനം തിരിക ലഭിക്കും, നേതൃത്വ പാടവം കാഴ്ച്ചവയ്ക്കും, ധനനേട്ടം, സുഖാനുഭവങ്ങള്‍, ധനപരമായി ഉയര്‍ച്ച. ദൈവാധീനം ഉണ്ടാകും, ആകര്‍ഷകത്വം എല്ലായിടത്തും നിഴലിച്ചു നില്‍ക്കും.

തിരുവോണം: ഉദ്യോഗത്തില്‍ നേട്ടങ്ങള്‍, കൃഷിഗുണം, സ്ത്രീഗുണം, ദാബത്യസുഖം, ആഭരണലാഭം,‍ സുഖാനുഭവങ്ങള് വിട്ടു വിട്ടു അനുഭവിക്കും, ആരോഗ്യപരിപാലനം നടത്തും,പുതിയ അവസരങ്ങള്‍ ലഭിക്കും.

അവിട്ടം: മുമ്പുണ്ടായിരുന്നതിനേക്കാൾ സമാധാനവും സന്തോഷവും, ജീവിതത്തില്‍ പലവിധത്തിലും ഉള്ള പുരോഗതി. ധനാഗമനത്തിനു അനുകൂലമായ സാഹചര്യങ്ങള്‍, എല്ലാരംഗത്തും അഭിവൃദ്ധി, ആഗ്രഹ സാഫല്ല്യം കിട്ടും, പ്രാര്‍ഥനക്ക് ഫലം കിട്ടും.

ചതയം: സുഖാനുഭവങ്ങൾ, അനുകൂലമായ വിവാഹ ബന്ധം, എല്ലാവരും പ്രീതികരമായ രീതിയില്‍ പെരുമാറും.‍ കുടുംബത്തിൽ ഐശ്വര്യവും സമാധാനവും, കര്‍ഷകര്‍ക്ക് ലാഭം.വ്യാപാര സംരംഭത്തില്‍ കൂടി നേട്ടം ഉണ്ടാകും, ജനപ്രീതിയും അംഗീകാരവും, തൊഴില്‍ മേഖല ഉഷാറാകും.

പൂരുരുട്ടാതി: ശ്രദ്ധാപൂർവ്വം ജോലി നിര്‍വ്വഹിച്ചില്ലങ്കില്‍ തൊഴില്‍ നഷ്ടം സംഭവിക്കും, ധനചെലവ്, ദൂരയാത്രാക്ലേശം, ഉന്നതരില്‍ നിന്നും വിഷമങ്ങള്‍,‍ ശത്രുവര്ദ്ധന. ദുരാഗ്രഹം, ബന്ധുക്കളുമായി കലഹം, അപായഭീതി

ഉത്രട്ടാതി: പ്രേമകാര്യങ്ങളില്‍ സന്തോഷം, യാത്രാഗുണം, താല്‍ക്കാലിക ജോലി സ്ഥിരമാകും, സ്വന്തം ഉയര്‍ച്ചയില്‍ മറ്റുള്ളവര്‍ക്ക് അസൂയ ഉടലെടുക്കും. പ്രതികൂലമായ പരിതസ്ഥിതികളില്‍ മനോധൈര്യം പ്രകടിപ്പിക്കും. ജനപ്രീതിയും അംഗീകാരവും.

രേവതി: ഏല്ലാരംഗത്തും പരാജയം, അപായഭീതി.ശത്രുദോഷം, രോഗങ്ങള്‍ കൊണ്ടുള്ള ധനചിലവ്, ദാമ്പത്യ സുഖക്കുറവ്. ബന്ധുക്കളുടെ എതിര്‍പ്പുകള്‍.അധികാര മോഹം.ശാന്തതയും സമാധാനവും പുലര്‍ത്തണം, വികാര വിക്ഷോഭങ്ങൾ നിയന്ത്രിക്കണം.

TAGS: ASTRO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.