SignIn
Kerala Kaumudi Online
Tuesday, 24 February 2026 10.43 PM IST

സ്വപ്‌നത്തിൽ പാമ്പിനെ കണ്ടോ? അവഗണിക്കരുത്, ഭാവിയിലേയ്ക്കുള്ള സൂചനയാണ്

Increase Font Size Decrease Font Size Print Page
snake

നാം എല്ലാവരും സ്വപ്നം കാണാറുണ്ട്. നമ്മൾ കാണുന്ന ഓരോ സ്വപ്‌നത്തിനും പിന്നിൽ ഒരു അർത്ഥമുണ്ടെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? എന്നാൽ അങ്ങനെ വിശ്വസിക്കുന്ന നിരവധിപേർ നമുക്ക് ചുറ്റുമുണ്ട്. സ്വപ്നത്തിൽ നാം കാണുന്ന ചില ജീവികൾ ഭാവിയിലേക്കുള്ള സൂചനയായി വിശ്വസിക്കുന്നു. അതിൽ ഒന്നാണ് പാമ്പ്.

പാമ്പിനെ സ്വപ്നം കാണുന്നത് വളരെ നല്ലതായി കരുതപ്പെടുന്നു. പത്തിവിടർത്തിയ നിലയിൽ പാമ്പിനെ സ്വപ്നം കണ്ടാൽ അത് നല്ല ഫലമാണെന്ന് പറയപ്പെടുന്നു. ആത്മീയമായ ഉണർവിനെയും പരിവർത്തനത്തെയും സൂചിപ്പിക്കാനാണ് പാമ്പ് സ്വപ്നത്തിൽ വരുന്നതെന്നും ചിലർ വിശ്വസിക്കുന്നു. പാമ്പ് കൊത്തുന്നതായി സ്വപ്നം കണ്ടാൽ ഐശ്വര്യവും സമ്പത്തും വർദ്ധിക്കും എന്നാണ് വിശ്വാസം. എന്നാൽ ഇഴഞ്ഞുനീങ്ങുന്നതാണ് കാണുന്നതെങ്കിൽ അത് ദോഷത്തെയാണ് സൂചിപ്പിക്കുന്നത്.

ഇഴഞ്ഞുനീങ്ങുന്ന പാമ്പോ ചുറ്റിപ്പിണഞ്ഞ പാമ്പോ ആണ് സ്വപ്‌നത്തിൽ കാണുന്നതെങ്കിൽ അത് രാഹു ദോഷമോ, നാഗദോഷമോ ആണത്രെ സൂചിപ്പിക്കുന്നത്. ഇവയ്‌ക്ക് മതിയായ പരിഹാരം ആചാര്യമതപ്രകാരം ചെയ്യേണ്ടതുമാണ് എന്നാണ് വിശ്വാസം. ഇല്ലെങ്കിൽ വിഷഭോജനത്തിനും രോഗങ്ങൾക്കും കുടുംബാംഗങ്ങൾക്ക് അരിഷ്ടതയും ഉണ്ടാവാൻ സാദ്ധ്യതയുണ്ട്.

പാമ്പ് ശരീരത്തിലേക്ക് വീഴുന്നതായി സ്വപ്നം കണ്ടാൽ സമൃദ്ധിയും സർവെെശ്വര്യവുമാണ് ഫലം. പാമ്പിനെ ഉപദ്രവിക്കുന്നതോ ഏതെങ്കിലും രീതിയിൽ ഭയപ്പെടുത്തുന്നതോ ആയി സ്വപ്നം കാണുകയാണെങ്കിൽ സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്നാണ് പറയപ്പെടുന്നത്. പാമ്പിനെ മറ്റുള്ളവർ കൊല്ലുന്നതായി കണ്ടാൽ ശത്രുക്കൾ കുറഞ്ഞുവെന്നതിന്റെ സൂചനയാണത്. അതുപോലെ രണ്ട് പാമ്പുകളെ ഒരുമിച്ച് സ്വപ്നത്തിൽ കാണുന്നുണ്ടെങ്കിൽ അത് ഐശ്വര്യത്തെയും സാമ്പത്തിക ലാഭത്തെയും സൂചിപ്പിക്കുന്നു.

TAGS: DAY DREAMS, SNAKE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.