
തൃശൂർ: ശ്രീനാരായണ ഗുരുദേവന്റെ ജീവിതവും ദർശനവും വിഷയമാക്കിയുള്ള 'ഗുരു' നാടകം മൂഴിക്കുളം ശാലയുടെ ആഭിമുഖ്യത്തിൽ സംഗീത നാടക അക്കാഡമി ബ്ലാക്ക് ബോക്‌സ് തിയേറ്ററിൽ 27, 28 തീയതികളിൽ അരങ്ങേറും. നാടകത്തിന്റെ രചന കെ.സച്ചിദാനന്ദനും സംവിധാനം സ്‌കൂൾ ഒഫ് ഡ്രാമ ബിരുദധാരി ഡോ. എം.പ്രദീപനുമാണ്. സംഗീത നാടക അക്കാഡമിയുടെയും ചേറൂർ സാഹിതിയുടെയും സഹകരണത്തോടെയാണ് നാടകാവതരണം. 27ന് വൈകിട്ട് ആറിന് കെ.സച്ചിദാനന്ദൻ ഉദ്ഘാടനം ചെയ്യും. കെ.വേണു, ഡോ. പി.വി.കൃഷ്ണൻ നായർ, ഐ.ഷണ്മുഖദാസ്, നന്ദാത്മജാനന്ദ, നളിനി ചന്ദ്രൻ, പ്രൊഫ. പുത്തേഴത്ത് രാമചന്ദ്രൻ, കാഞ്ചന ഗംഗാധരൻ, സുനിൽ സുഖദ, ഡോ. ഷിബു എസ്.കൊട്ടാരം, കവിത ബാലകൃഷ്ണൻ, വത്സലാ വാസുദേവൻ പിള്ള, കെ.വി.ഗണേഷ്, പ്രൊഫ.പി.എൻ.പ്രകാശ് തുടങ്ങിയവർ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |