
മുളങ്കുന്നത്തുകാവ്: ജനങ്ങളോട് പ്രതിബദ്ധതയില്ലാത്തവരാണ് കേരളം ഭരിക്കുന്നതെന്ന് ഡി.സി.സി പ്രസിഡന്റ് ജോസഫ് ടാജറ്റ്. ചികിത്സ ബഹിഷ്കരിച്ച് മെഡിക്കൽ കോളേജിൽ ഡോക്ടർമാർ സമരം തുടങ്ങിയിട്ടും ചർച്ചയ്ക്ക് മുതിരാൻ ആരോഗ്യമന്ത്രിയും വകുപ്പും തുടരുന്ന നിഷ്ക്രിയത്വം രോഗികളോടുള്ള വെല്ലുവിളിയാണ്. മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ സമരം അവസാനിപ്പിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് ആശുപത്രി വികസന സമിതിയംഗവും കെ.പി.സി.സി സെക്രട്ടറിയുമായ രാജേന്ദ്രൻ അരങ്ങത്ത് മെഡിക്കൽ കോളേജിനു മുന്നിൽ നടത്തിയ ഉപവാസ സമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വടക്കാഞ്ചേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.ജി.ജയദീപ് അദ്ധ്യക്ഷനായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |