
റാം സാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91+7907244210, ഇ-മെയിൽ: samkhiyarathnam@gmail.com
2026 ഫെബ്രുവരി 26 1201 കുംഭം 14 വ്യാഴാഴ്ച .(13 നാഴിക 37 വിനാഴിക വരെ മകയിരം ശേഷം തിരുവാതിര നക്ഷത്രം)
(ദശമി തിഥി 44 നാഴിക 33 വിനാഴിക വരെ)
(രാഹുകാലം 1.30 മണി മുതൽ 3 മണി വരെ)
അശ്വതി: വിവാഹജീവിതത്തിൽ ചില വിഷമതകൾ വന്നു ഭവിക്കും കരുതലോടെയിരിക്കുക. അപരിചിതരുടെ പക്കൽ നിന്നും ധനമോ സമ്മാനങ്ങളോ സ്വീകരിക്കരുത്, കർമ്മരംഗത്ത് അപ്രീതി.
ഭരണി: സ്ത്രീകൾ അപവാദങ്ങൾ പറഞ്ഞുപരത്തും, സാമ്പത്തിക കാര്യങ്ങളിൽ കുഴപ്പങ്ങൾ, അധ്വാനം കൂടുതലും പ്രതിഫലം കുറവും, സന്താനത്തിന് അരിഷ്ടതയും വ്യാധിയും.
കാർത്തിക: അനാവശ്യ കാര്യങ്ങൾക്കായി പണം ചെലവാകും, ബുദ്ധിയില്ലാതെ പ്രവർത്തിക്കുന്നതിനാൽ ധനനഷ്ടം, ആയുധങ്ങളിൽ നിന്നും ജലയാത്രയിലും അപകടങ്ങൾ, വിദ്യാർഥികൾക്ക് ദിവസം അനുകൂലമല്ല.
രോഹിണി: ആരോഗ്യകാര്യത്തിൽ വിഷമതകൾ, അധികാര പ്രാപ്തിയും മേലധികാരികളിൽ നിന്നുള്ള സഹായ സഹകരണങ്ങളും. വൈദ്യുതി ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നവർ ശ്രദ്ധിക്കുക, പൂർവിക സ്വത്ത് കൈവശം വരും.
മകയിരം: വിവാഹാലോചനകൾ അന്തിമ തീരുമാനത്തിലെത്താൻ കാലതാമസം, അടുത്തുകഴിഞ്ഞവർ അകന്നു പോകുന്ന അവസ്ഥ വരും,
സ്ഥാനമാനങ്ങൾ നഷ്ടമാകും, വാത സംബന്ധമായ രോഗങ്ങൾക്ക് സാദ്ധ്യത.
തിരുവാതിര: പങ്കാളിക്ക് ഉദ്യോഗത്തിൽ നേട്ടങ്ങൾ, വിദ്യാവിജയം, എല്ലാറ്റിനോടും അമിതമായ താല്പര്യം തോന്നും. ഗവണ്മെന്റിൽ നിന്നും അനുകൂലഫലം, കുടുംബ ജീവിതം സന്തോഷകരം.
പുണർതം: പരമ്പരാഗത കലകളിൽ താൽപര്യവും അഭിനിവേശവും, ആഗ്രഹാസാഫല്ല്യം നേടും, ദൂരദേശത്തുള്ളവരിൽ നിന്നും ആനുകൂല്യം, കാർഷികരംഗത്ത് നിന്ന് ആദായം ലഭിക്കും.
പൂയം: തൊഴിൽ സ്ഥാപനത്തിലെ പ്രതിസന്ധികൾ സ്വയം ഒഴിഞ്ഞുപോകും, ധനപ്രാപ്തി,രോഗശാന്തി, ഇഷ്ടജന സമാഗമം, വിദ്യാർഥികൾക്കും ശാസ്ത്രജ്ഞന്മാർക്കും അംഗീകാരം.
ആയില്യം: സ്‌നേഹ ബന്ധം മൂലം ഉയർച്ച, ധീരത, ജീവിതം സേവനപരമായിരിക്കും, സന്താന ഭാഗ്യം, നയപരമായ പെരുമാറ്റം,
കർമ്മ രംഗത്ത് കൂടുതൽ ശ്രദ്ധ പ്രകടിപ്പിക്കും, ആഭരണം, വസ്ത്രം, സുഗന്ധ ദ്രവ്യങ്ങളുടെ ലഭ്യത.
മകം: പുണ്യ സ്ഥലങ്ങൾ സന്ദർശിക്കാൻ സാധിക്കും, സാമൂഹ്യ സേവനം നടത്താൻ അവസരങ്ങൾ ലഭിക്കും. ഊഹക്കച്ചവടക്കാർ വൈദ്യ രംഗത്തുള്ളവർ എന്നിവർക്ക് ദിവസം അനുകൂലം, അംഗീകാരം ലഭിക്കും.
പൂരം: സൗന്ദര്യ ബോധം വർദ്ധിക്കും, ആവേശപൂർവ്വം ജോലികൾ ചെയ്തുതീർക്കും. വിദേശ ബന്ധങ്ങൾ അഭിവൃദ്ധിപ്പെടും. ബുദ്ധി ശക്തിയും ആത്മാർഥതയും പ്രകടിപ്പിക്കും.
ഉത്രം: ഉദ്യോഗതലത്തിൽ അധികാര പ്രയോഗം നടത്തും, ശത്രുക്കളുടെ ഉപദ്രവം കുറയും, മുൻകോപം ഒഴിവാക്കുക, കർമ്മ രംഗത്ത് പ്രശംസ നേടും. തീരുമാനങ്ങൾ എടുക്കുന്നതിൽ വിജയം വരിക്കും.
അത്തം: ബന്ധുബലം വർദ്ധിക്കും, ദൂരദേശ വാസം ഗുണകരം, ശത്രുക്കളുടെ തന്ത്രങ്ങളെ പരാജയപ്പെടുത്തും, പ്രശ്നങ്ങളെ ധീരതയോടെ നേരിടും. മത്സരങ്ങളിൽ മികച്ച വിജയം.
ചിത്തിര: മത്സര വിജയം നേടും, പ്രണയ ബന്ധം ശക്തമാകും, വിനോദ യാത്ര ചെയ്യാൻ ആഗ്രഹിക്കും, മംഗള കർമ്മങ്ങളിൽ പങ്കെടുക്കും. പ്രതീക്ഷിച്ച കേന്ദ്രങ്ങളിൽ നിന്നും സഹായം ലഭിക്കും.
ചോതി: എല്ലാവരാലും ആകർഷിക്കപ്പെടും, വിദ്യാവിജയം, സുഹൃത്തുക്കൾ സഹായിക്കും, ജീവിതം സുഖകരമായിരിക്കും, പൊതു പ്രവർത്തകർക്ക് ഭരണ രംഗത്ത് സ്വാധീനം വർദ്ധിക്കും. ഗൃഹ വാഹന യോഗം.
വിശാഖം: പരുഷവാക്കുകൾ പ്രയോഗിക്കുന്നതിനാൽ ശത്രുക്കൾ വർദ്ധിക്കും, പലവിധ പ്രയാസങ്ങൾ അനുഭവത്തിൽ വരും, വൃധാ
ആരോപണങ്ങൾക്ക് വിധേയരാകും, കർമ്മരംഗത്ത് ദോഷാനുഭവങ്ങൾ ഉണ്ടാകും.
അനിഴം: സുഹൃത്തുക്കളുമായി അകലാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം, ബന്ധുക്കൾ ശത്രുതാ മനോഭാവത്തോടെ പെരുമാറും, കുടുംബത്തിൽ ഓഹരി സംബന്ധമായ വിവാദങ്ങൾ, ദാമ്പത്യപരമായി സമയം അനുകൂലമല്ല.
കേട്ട: ഇഷ്ടമല്ലാത്ത പ്രവർത്തികൾ ചെയ്യേണ്ടി വരും, കുടുംബ കലഹം ഉണ്ടാകാതെ നോക്കണം, കാര്യങ്ങൾ നേടാൻ കഠിന പ്രയത്നം വേണ്ടി വരും, ചെലവ് അധികമാകും. കർമ്മ രംഗത്ത് പ്രയാസമേറിയ ചുമതലകൾ ഏറ്റെടുക്കേണ്ടിവരും.
മൂലം: അനാവശ്യ പണച്ചെലവും സമയ നഷ്ടവും, ചതിക്കപ്പെടാനോ വഞ്ചിതരാകാനോ സാദ്ധ്യത. സംസാരവും പ്രവർത്തികളും സൂക്ഷിക്കുക, ഔദ്യോഗിക രംഗത്ത് പ്രതിസന്ധികളുണ്ടാകും. ജനങ്ങളുമായി അഭിപ്രായ വ്യത്യാസം.
പൂരാടം: തൊഴിൽ നഷ്ടം, അപകടത്തിൽ നിന്നും പാഠങ്ങൾ പഠിക്കും. ഉദ്ദേശിക്കുന്ന രീതിയിൽ ഒന്നും കാര്യങ്ങൾ നടക്കാത്തതിനാൽ നിരാശാ ബോധം ഉണ്ടാകും, ഭൂമി സംബന്ധമായ തർക്കങ്ങൾ, അപ്രതീക്ഷിത ധനനഷ്ടത്തിന് സാദ്ധ്യത.
ഉത്രാടം: സ്ത്രീ വിഷയങ്ങളിൽ പെട്ട് കലഹം, കള്ളന്മാരെ കൊണ്ട് ഉപദ്രവം വർദ്ധിക്കും. സാമ്പത്തിക ബാദ്ധ്യത അധികമാകും. രാഷ്ട്രീയ രംഗത്തുള്ളവർ ആരോപണ വിധേയരാകും.
തിരുവോണം: പേരും പെരുമയും ഉണ്ടാകും, ഉല്ലാസകരമായ അനുഭവങ്ങൾ, യാത്രയിൽ നേട്ടം കിട്ടും, വ്യവഹാരങ്ങളിൽ വിജയം, അപ്രതീക്ഷിത ഭാഗത്തു നിന്നും ധനാഗമനം പ്രതീക്ഷിക്കാം.
അവിട്ടം: ശത്രുക്കളെ പരാജയപ്പെടുത്തും, ബന്ധുക്കൾ അനുകൂലരാകും, തൊഴിൽ മേന്മ, അവിചാരിതമായ ധനനേട്ടങ്ങൾ,
സന്തോഷകരമായ ചില മുഹൂർത്തങ്ങൾ, എഴുത്തുകുത്തുകളിൽ നിന്നും സന്തോഷം ലഭിക്കും.
ചതയം: മറ്റുള്ളവരെ വശ്യമായി സംസാരിച്ചു കീഴ്‌പ്പെടുത്താൻ സാധിക്കും, വ്യവഹാര വിജയം, ദൈവാധീനം, തൊഴിലിൽ ഉയർച്ചയും മേലധികാരികളുടെ പ്രോത്സാഹനവും, സന്താനങ്ങൾ കാരണം അഭിമാനം.
പൂരുരുട്ടാതി: ഒരേസമയം വിവിധ തരത്തിലുള്ള സംഗതികളിൽ ഏർപ്പെടും, പരിശ്രമ ശീലം കൂടുതൽ ആയിരിക്കും, ആഘോഷങ്ങളിൽ പങ്കെടുക്കും, പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. പരസഹായത്താൽ സുഖാനുഭങ്ങൾ, ഗുരുഭക്തി.
ഉത്തൃട്ടാതി: ദൈവാനുകൂല്ല്യം, വാഗ്ദാനങ്ങൾ പാലിക്കപ്പെടും, യാത്രയിൽ ഗുണാനുഭങ്ങൾ, മുതിർന്നവരെ കൊണ്ട് സഹായവും ധനപ്രാപ്തിയുണ്ടാകും, അസാധാരണ ധൈര്യം പ്രകടിപ്പിക്കും. പ്രോജക്ടുകൾക്ക് അംഗീകരവും പ്രോത്സാഹനവും ലഭിക്കും.
രേവതി: പുതിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കും, ബുദ്ധിപരമായി കാര്യങ്ങൾ കൈകാര്യം ചെയ്യും, ധനനേട്ടം, കുടുംബ സമാധാനം, ബുദ്ധിപൂർവ്വം നീങ്ങിയാൽ മുടങ്ങിപ്പോയ പലതും പൂർത്തീകരിക്കാൻ കഴിയും, പുതിയ പദ്ധതികൾക്ക് രൂപം കൊടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |