
ഗുരുവായൂർ : കേരളത്തിലെ പ്രധാന വൈഷ്ണവ തീർത്ഥ ക്ഷേത്രമായ ഗുരുവായൂരിലെ ക്ഷേത്രോത്സവത്തിന് ഫെബ്രുവരി 28ന് തുടക്കമാകും. മാർച്ച് ഒൻപതിന് ആറോട്ടോടെ സമാപിക്കും. കുംഭമാസത്തിൽ പത്തു ദിവസങ്ങളിലായാണ് ഗുരുവായൂരിൽ ഉത്സവം ആഘോഷിക്കുന്നത്. ഉത്സവം കൊടിയേറുന്ന ശനിയാഴ്ച രാവിലെ ആനയില്ലാതെ ശീവേലി നടത്തും. ഗുരുവായൂരപ്പന് സ്വന്തമായി ആനയില്ലാതിരുന്ന കാലത്തിന്റെ ഓർമ്മ പുതുക്കലാണ് ആനയില്ലാ ശീവേലിയിലൂടെ നടത്തുന്നത്. അന്ന് ഉച്ചതിരിഞ്ഞ് മൂന്നുമണിക്ക് പ്രസിദ്ധമായ ആനയോട്ടം നടക്കും.
ശനിയാഴ്ച ക്ഷേത്ര ധ്വജസ്തംഭത്തിൽ കൊടിഉയർത്തി് ഉത്സവാരംഭം അറിയിക്കുന്നു. രണ്ടാംദിവസം പ്രഭാത പൂജകൾക്ക് ശേഷം പ്രത്യേക ശീവേലി. മൂന്നാംദിവസം ആനകളുടെ അകമ്പടിയോടെ ശീവേലി ഘോഷയാത്രയായി നടക്കും,നാലാം ദിവസം ഉത്സവബലി ആരംഭിക്കുന്ന ദിവസം ക്ഷേത്ര പരിസരത്ത് വിവിധ ദേവതകളെ ഉദ്ദേശിച്ച് ബലി അർപ്പണം നടത്തുന്നു. 5ാം ദിവസംപഞ്ചവാദ്യം, മേളം എന്നിവയോടെ ഭഗവാന്റെ എഴുന്നള്ളിപ്പ്. ഭക്തജനങ്ങൾക്കായി പ്രത്യേക അന്നദാനവും നടക്കാറുണ്ട്. 6ാം ദിവസം കലാപരിപാടികൾക്ക് പ്രാധാന്യമേറും. കഥകളി, ഓട്ടൻതുള്ളൽ, കൃഷ്ണനാട്ടം തുടങ്ങിയ കലാരൂപങ്ങൾ അവതരിപ്പിക്കും.7ാം ദിവസം ദീപാലങ്കാരവും പ്രത്യേക പൂജകളും. ക്ഷേത്രം മുഴുവൻ ദീപപ്രഭയിൽ മുങ്ങും. 8ാം ദിവസം പള്ളിവേട്ട. ഭഗവാന്റെ പ്രതീകാത്മക വേട്ടയാത്രയായി ഇത് കണക്കാക്കുന്നു. വൈകുന്നേരം വെടിക്കെട്ട്. 9ാം ദിവസംആറാട്ടിന് മുന്നോടിയായ ശീവേലി. 10ാം ദിവസം ആറാട്ട് . കൊടിയിറക്കം. അവസാന ദിവസം ഗംഭീര വെടിക്കെട്ടും നടക്കും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |