
തൃശൂർ: ഡോ. ടി.കെ.രാധാകൃഷ്ണൻ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ അനുസ്മരണവും ഡോ: ടി.കെ.രാധാകൃഷ്ണൻ സ്മൃതി പുരസ്‌കാരദാനവും മേയർ ഡോ: നിജി ജസ്റ്റിൻ ഉദ്ഘാടനം ചെയ്തു. ജ്യോതിർഗമയ ഫൗണ്ടേഷന്റെ സ്ഥാപക ടിഫാനി ബ്രാറിന് പുരസ്‌കാരം മേയർ സമ്മാനിച്ചു. ഫൗണ്ടേഷൻ ചെയർമാൻ മുൻ എം.എൽ.എ ടി.വി.ചന്ദ്രമോഹൻ അദ്ധ്യക്ഷനായി. മാനേജിങ്ങ് ട്രസ്റ്റി ഡോ. നളിനി രാധാകൃഷ്ണൻ, ജന. സെക്രട്ടറി ഒ.പി.ബാലൻ മേനോൻ, നോവസിസ്റ്റ് കെ.രഘുനാഥ് സംസാരിച്ചു. കൂറ്റനാട് രാവുണ്ണി പണിക്കർ, ഡോ.ടി.ഐ.രാധാകൃഷ്ണൻ അനുസ്മരണ പ്രഭാഷണവും നടത്തി. ഡേവിഡ് കണ്ണനായ്ക്കൽ, മുൻ മേയർ കെ.രാധാകൃഷ്ണൻ, ഡോ.രാജേശ്വരി കുഞ്ഞമ്മ, മഞ്ജു മേനോൻ, ശ്രീധരൻ തേറമ്പിൽ പ്രസംഗിച്ചു. ഡോ: ടി.ഐ.രാധകൃഷ്ണന്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തുകയുണ്ടായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |