
തൃശൂർ: കവിയും സംഗീതജ്ഞനുമായ സുജൻ പൂപ്പത്തിയുടെ സ്മരണയ്ക്കായി കാവ്യശിഖ ഏർപ്പെടുത്തിയ കവിതാ പുരസ്‌കാരത്തിന് എൻ.എസ്.സുമേഷ് കൃഷ്ണനും ഉദയ പയ്യന്നൂരും അർഹരായി. 10,001 രൂപയുടേതാണ് പുരസ്‌കാരം. മാർച്ച് എട്ടിന് വൈകിട്ട് മൂന്നിന് വലിയപറമ്പിലുള്ള മാള ബ്ലോക്ക് പഞ്ചായത്ത് കമ്യൂണിറ്റിഹാളിൽ നടക്കുന്ന അനുസ്മരണ പരിപാടിയിൽ കുരീപ്പുഴ ശ്രീകുമാർ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും. സാഹിത്യ അക്കാഡമി പ്രസിഡന്റ് സച്ചിദാനന്ദൻ ഉദ്ഘാടനം ചെയ്യും. അശോകൻ ചരുവിൽ അദ്ധ്യക്ഷനാകും. പത്രസമ്മേളനത്തിൽ ഡോ. സി.രാവുണ്ണി, ഷൈജു പി.കാർത്തികേയൻ, ബിനില കെ.ബാബു, ജയറാം വാഴൂർ, ചാക്കോ ഡി.അന്തിക്കാട് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |