
തളിക്കുളം: ആലുങ്ങൽ ശ്രീഭഗവതി ക്ഷേത്രത്തിൽ സാംസ്‌കാരിക സമ്മേളനവും പുസ്തകപ്രകാശനവും നടത്തി. ചലച്ചിത്രനടൻ നന്ദകിഷോർ സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു. ശിവശങ്കരൻ ആലുങ്ങൽ അദ്ധ്യക്ഷനായി. നിശ്ചൽ അമ്പാടി രചിച്ച് 'യരലവ' പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച 'നെയ്തൽനിലാവ്' എന്ന കഥാസമാഹാരത്തിന്റെ പ്രകാശനം ഡിവൈ.എസ്.പി സുരേന്ദ്രൻ മങ്ങാട്ട് നിർവഹിച്ചു. ചലച്ചിത്രതാരം ജയശ്രീ ശിവദാസ് ഏറ്റുവാങ്ങി. അഡ്വ. ബി.ഗോപാലകൃഷ്ണൻ, വാടാനപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് ഐ.എൻ.സുധീഷ്, സാഹിത്യകാരൻ കെ.ദിനേശ് രാജ, കവയിത്രി നോമികൃഷ്ണ, തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ജില ഗിരി തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് നന്ദകിഷോർ അവതരിപ്പിച്ച 'നന്ദഹാസം' ഹാസ്യപരിപാടിയും നാടകാവതരണവും ഉണ്ടായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
