
തിരുവനന്തപുരം: എ.കെ.പി.സി.ടി.എ സംസ്ഥാന സമ്മേളനം ഇന്ന് മുതൽ മാർച്ച് 1വരെ എ.കെ.ജി ഹാളിൽ നടക്കും. ഇന്ന് രാവിലെ 11.30ന് സംഘടിപ്പിക്കുന്ന സെമിനാർ കേരള വിദ്യാഭ്യാസ സമിതി സംസ്ഥാന ജനറൽ കൺവീനർ ഡോ. സി. പത്മനാഭൻ ഉദ്ഘാടനം ചെയ്യും. നാളെ രാവിലെ 10ന് നടക്കുന്ന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി ആർ. ബിന്ദു മുഖ്യ പ്രഭാഷണം നടത്തും. ഉച്ചയ്ക്ക് 2ന് യാത്രയയപ്പ് സമ്മേളനവും വൈകിട്ട് 5ന് പൊതുസമ്മേളനവും നടക്കും. പൊതുസമ്മേളനം മന്ത്രി കെ.എൻ.ബാലഗോപാലൻ ഉദ്ഘാടനം ചെയ്യും. എ.കെ.പി.സി.ടി.എ ജനറൽ സെക്രട്ടറി ഡോ. ബിജുകുമാർ.കെ,ഡോ.എൻ.രേണുക,ആഷ പ്രഭാകരൻ,സഞ്ജീവ്.ജി,ഡോ.സുമേഷ് ജി.എസ് എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |