SignIn
Kerala Kaumudi Online
Sunday, 01 March 2026 4.43 AM IST

വീട് പുതുക്കിപ്പണിയും, പരീക്ഷകളിൽ വിജയിക്കും; സർവ്വീസിലുള്ളവർക്ക് കൂടുതൽ വരുമാനം പ്രതീക്ഷിക്കാം

Increase Font Size Decrease Font Size Print Page
d

നക്ഷത്രഫലം
2026 മാർച്ച് 2 മുതൽ മാർച്ച് 8 വരെ

അശ്വതി
വീട് പുതുക്കിപ്പണിയും. പരീക്ഷകളിൽ വിജയിക്കും. സർവ്വീസിലുള്ളവർക്ക് കൂടുതൽ വരുമാനം പ്രതീക്ഷിക്കാം. നിർമ്മാണ പ്രവർത്തനങ്ങൾ ഏറ്റെടുത്തെന്ന് വരാം. വിദേശയാത്ര നടത്താനവസരം ഉണ്ടാകും. ശുഭദിനം - ഞായർ.
ഭരണി
പൂർവ്വികസ്വത്ത് അധീനതയിലാകും. മനസ്സിന്റെ സ്വസ്ഥത നിലനിർത്താൻ കഴിയും. ഉന്നതവ്യക്തികളിൽ നിന്ന് സഹായങ്ങൾ ലഭിക്കും. പലകാര്യങ്ങളിലും ധീരമായ തീരുമാനം കൈക്കൊള്ളും. സ്ഥലം മാറി താമസിക്കാനുള്ള അവസരം വന്നു ചേരും. ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കണം. ശുഭദിനം- ബുധൻ.

കാർത്തിക
പുതിയ സംരംഭങ്ങൾ ആരംഭിക്കും. അന്യാധീനപ്പെട്ടെന്നു കരുതിയ ഭൂസ്വത്ത് അധീനതയിൽ വന്നു ചേരും. മക്കളുടെ നേട്ടത്തിൽ അഭിമാനിക്കാൻ സാധിക്കും. സഹോദരങ്ങളിൽ നിന്ന് സഹായം ലഭിക്കും. വിനോദോപാധികൾക്കായി പണം ചെലവഴിക്കും. ശുഭദിനം-വെള്ളി.

രോഹിണി

കുടുംബത്തിൽ സാമ്പത്തിക ഉന്നതി അനുഭവപ്പെടും. സർക്കാരിൽ നിന്ന് ലഭിക്കേണ്ട ആനുകൂല്യങ്ങൾ കിട്ടാൻ ഇടയുണ്ട്. വാഹനങ്ങൾ വിൽക്കുകയോ വാങ്ങുകയോ ചെയ്യാനിടയുണ്ട്. സഹോദരന്മാരുമായി അഭിപ്രായ വ്യത്യാസങ്ങളുണ്ടാകും. ശുഭദിനം-ചൊവ്വ.

മകയിരം
കുടുംബജീവിതം സുഖകരമായിരിക്കും. വിദ്യാർത്ഥികൾക്ക് നല്ല വിജയം ഉണ്ടാകും. ഭൂമിയോ വീടോ വാങ്ങാൻ അവസരമുണ്ടാകും. ബന്ധുസഹായങ്ങൾ അനുകൂലമാകും. ഈശ്വരാനുഗ്രഹത്താൽ വലിയ വിഷമങ്ങളെ ലഘൂകരിക്കാൻ കഴിയും. വിശുഭദിനം- വ്യാഴം.

തിരുവാതിര
ഏറ്റെടുത്ത കാര്യങ്ങൾ പൂർത്തിയാക്കുന്നതിന് മനസ്സിന് സന്തോഷവും സമാധാനവും ലഭിക്കും. ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം ഉണ്ടാകും. കഴിവുകൾക്ക് അംഗീകാരം ലഭിക്കും. സാമ്പത്തികമായി മെച്ചപ്പെടുമെങ്കിലും ചെലവുകൾ കൂടി വരും. പുതിയ സംരംഭങ്ങൾക്ക് അനുയോജ്യ സമയമല്ല. ശുഭദിനം- ശനി.
പുണർതം
ഭൂസ്വത്ത് വാങ്ങുവാൻ യോഗമുണ്ട്. നഷ്ടപ്പെട്ടെന്ന് കരുതിയ വസ്തുക്കൾ തിരിച്ചു കിട്ടും. ഊഹക്കച്ചവടത്തിലും ഷെയറുകളിലും നേട്ടമുണ്ടാകും. ശത്രുക്കളുടെ മേൽ വിജയം കൈവരിക്കും. വിദ്യാഭ്യാസരംഗത്ത് പുരോഗതി ഉണ്ടാകും. ശുഭദിനം-ഞായർ.

പൂയം
ഉദ്യോഗത്തിൽ പ്രൊമോഷന് സാധ്യതയുണ്ട്. കലാകാരന്മാർക്ക് നല്ല സമയമാണ്. ഭൂമിവില്പനയിൽ നല്ല ലാഭം പ്രതീക്ഷിക്കാം. കൃഷിയിൽ നിന്ന് ആദായം ലഭിക്കും. കേസുകളിൽ വിജയം ലഭിക്കും. ആരോഗ്യപരമായ സ്വസ്ഥത കുറയും. ശുഭദിനം-ഞായർ.
ആയില്യം
ബന്ധുക്കളിൽ നിന്ന് വളരെ സഹകരണം ഉണ്ടാകും. രാഷ്ട്രീയ പ്രവർത്തകർക്ക് പ്രശസ്തിയും പദവിയും ലഭിക്കും. കേസുകൾ മധ്യസ്ഥം മുഖേന അവസാനിപ്പിക്കും. പ്രമേഹരോഗികൾ ശ്രദ്ധിക്കണം. ശുഭദിനം-ചൊവ്വ.

മകം
സന്താനങ്ങൾക്ക്‌ ശ്രേയസ്സ് വർദ്ധിക്കും. മെഡിക്കൽ സംബന്ധമായി പ്രവർത്തിക്കുന്നവർക്ക് അനുകൂല സമയമാണ്. എല്ലാതൊഴിലുകളിൽ നിന്നും ബിസിനസ്സിൽ നിന്നും കൂടുതൽ വരുമാനമുണ്ടാകും. ശുഭദിനം -തിങ്കൾ.

പൂരം
ഏർപ്പെടുന്ന എല്ലാകാര്യങ്ങളിലും വിജയം കൈവരിക്കും. ഉദ്യോഗത്തിൽ ഉയർച്ചയുണ്ടാകും. ആരോഗ്യനില മെച്ചപ്പെടും. നിയമവിദ്യാർത്ഥികൾക്ക് നല്ല സമയമാണ്. പുതിയ ഭൂമി വാങ്ങാൻ ശ്രമിക്കും. സന്താനജന്മം കൊണ്ട് സ്വഗൃഹം അനുഗ്രഹീതമാകും. ശുഭദിനം-ബുധൻ.

ഉത്രം
എല്ലാ രംഗങ്ങളിലും ഊർജ്ജസ്വലതയും ഊഷ്മളതയും പ്രകടിപ്പിക്കും. സന്താനങ്ങളുടെ വിവാഹലോചനയ്ക്ക് അനുകൂല സമയമാണ്. ചില വിലമതിക്കാനാകാത്ത പ്രശംസാപത്രങ്ങൾ ലഭിക്കും. പരസ്യങ്ങൾ മുഖേന വരുമാനം പ്രതീക്ഷിക്കാം. ശുഭദിനം - വെള്ളി.

അത്തം
കുടുംബത്തിൽ സമാധാനം ഉണ്ടാകും. ബോണ്ടുകളും പ്രോമിസറി നോട്ടുകളും മുഖേന ലഭിക്കേണ്ടിയിരുന്ന പണം പലിശസഹിതം കൈവശം വന്നു ചേരും. പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ലഭിക്കും. വിദേശയാത്ര ഉദ്ദേശിക്കുന്നവർക്ക് ആഗ്രഹം സാധിക്കും. ശുഭദിനം-ചൊവ്വ.
ചിത്തിര
അവനവന്റെ അധ്വാനം ജനമദ്ധ്യത്തിൽ വെളിവാകും. പല കാര്യങ്ങളും വാശിയോടെ പ്രവർത്തിച്ച് നടത്തിയെടുക്കും. പ്രതീക്ഷിക്കാത്ത സന്ദർഭത്തിൽ പുതിയ ജോലിയിൽ പ്രവേശിക്കും. സന്താനങ്ങൾക്ക് ശ്രേയസ്സ് വർദ്ധിക്കും. ശുഭദിനം - ഞായർ.
ചോതി
പിതൃസ്വത്ത് അനുഭവയോഗ്യമാകും. രോഗികൾക്ക് പഴയ ആരോഗ്യം വീണുകിട്ടും. യന്ത്രങ്ങളുമായി ബന്ധപ്പെട്ട് പുതിയ ബിസിനസ്സ് ആരംഭിക്കും. ക്രയവിക്രയങ്ങളിൽ നിന്ന് നേട്ടമുണ്ടാകും. തെരഞ്ഞെടുപ്പുകളിലും മറ്റും ഉന്നതവിജയം കരസ്ഥമാക്കും. ശുഭദിനം -വ്യാഴം.

വിശാഖം
ഉന്നതവിദ്യാഭ്യാസരംഗത്ത് പുരോഗതിയുണ്ടാകും. ചില പുതിയ എഗ്രിമെന്റുകളിൽ ഒപ്പുവെക്കും. പിതാവിന്റെ ബിസിനസ്സിൽ സജീവമായി പങ്കുചേരും. ഹെൽത്ത് സർവ്വീസുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് പ്രൊമോഷൻ ലഭിക്കും. ശുഭദിനം - ശനി.

അനിഴം
പ്രവൃത്തി സ്ഥലത്ത് പ്രശസ്തിയും സ്വാധീനവും വർദ്ധിക്കും. ഭാര്യഭർത്തൃബന്ധം സുദൃഢമാകും. സന്താനങ്ങൾക്ക് ശ്രേയസ്സ് വർദ്ധിക്കും. ടെസ്റ്റുകളിലും ഇന്റർവ്യൂകളിലും വിജയിക്കും. വിദേശയാത്ര സാധ്യമാകും. ശുഭദിനം -തിങ്കൾ.

തൃക്കേട്ട
മനസ്സിന് ഉന്മേഷം പകരുന്ന വാർത്തകൾ കേൾക്കാനിടവരും. പുതിയ വ്യാപാരശ്രമത്തിലേർപ്പെടും. പുതിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കും വഴി വരുമാനം കൂടും. സഹോദരിയുടെ വിവാഹം നടക്കും. കുടുംബാംഗങ്ങൾക്ക് ആരോഗ്യം വർദ്ധിക്കും. ശുഭദിനം -ബുധൻ.

മൂലം
കുടുംബത്തിൽ ചില മംഗളകാര്യങ്ങൾ നടക്കും. സുഹൃത്തുക്കളുടെ സഹായം ഉണ്ടാകും. ഉദ്യോഗത്തിൽ പ്രൊമോഷൻ ലഭിക്കും. സിനിമ, സാഹിത്യം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് അനുകൂല സമയമാണ്. വാഹനം വിൽക്കും. ശുഭദിനം -ചൊവ്വ.

പൂരാടം
എല്ലാരംഗങ്ങളിലും കാര്യശേഷി പ്രകടിപ്പിക്കും. സന്താനങ്ങളുടെ വിവാഹത്തിന് അനുകൂലസമയമാണ്. ഉന്നത വിദ്യാഭ്യാസരംഗത്ത് പുരോഗതിയുണ്ടാകും. സാമൂഹികരംഗങ്ങളിൽ നന്നായി പരിശോഭിക്കുന്നതായി കാണാം. ഉദ്യോഗത്തിൽ സ്ഥലം മാറ്റമുണ്ടാകാനിടയുണ്ട്. ശുഭദിനം - ഞായർ.

ഉത്രാടം
ജോലിയിൽ മേലധികാരികളുടെ പ്രശംസപിടിച്ചു പറ്റും. പുതിയ വാഹനം വാങ്ങാനുള്ള ശ്രമം നടത്തും. സർക്കാരിൽ നിന്നും പ്രതീക്ഷിക്കുന്ന ആനുകൂല്യം ലഭിക്കും. പൂർത്തിയാക്കാതെ വിട്ട വിദ്യാഭ്യാസം പുനരാരംഭിക്കും. സഹോദരങ്ങളിൽ നിന്ന് സഹായം പ്രതീക്ഷിക്കാം. ശുഭദിനം -ശനി.
തിരുവോണം
ചില വിലപ്പെട്ട സമ്മാനങ്ങൾ സുഹൃത്തുക്കളിൽ നിന്ന് ലഭിക്കും. പൂർവ്വിക സ്വത്ത് അനുഭവയോഗ്യമാകുന്നതാണ്. പുതിയ ചില സംരംഭങ്ങളിൽ ഏർപ്പെടും. കലാസംരംഭങ്ങളിൽ നിന്ന് ധനാഗമമുണ്ടാകും. വിദ്യാഭ്യാസരംഗത്ത് പുരോഗതിയുണ്ടാകും. ശുഭദിനം-ശനി.
അവിട്ടം

സാമൂഹികമായി വലിയ അംഗീകാരമുണ്ടാകും. യുവജനങ്ങളുടെ വിവാഹം നടക്കാനിടയുണ്ട്. സർവ്വീസിൽ നിന്നും കൃഷിയിൽ നിന്നും കൂടുതൽ വരുമാനമുണ്ടാകും. ഭൂമി വാങ്ങണമെന്നുള്ളവർക്ക് ആഗ്രഹം സാധിക്കും. പലകാര്യങ്ങളിലും ത്യാഗമനസ്ഥിതി പ്രകടിപ്പിക്കും. ശുഭദിനം -ഞായർ.

ചതയം
പലവിധത്തിലുള്ള ശ്രേയസ്സ് അനുഭവപ്പെടും. ഗ്രന്ഥകാരന്മാർക്ക് അവരുടെ രചനകൾ പ്രസിദ്ധീകരിക്കാനുള്ള അവസരം ലഭിക്കും. പുതിയ ജോലിയിൽ പ്രവേശിക്കും. മുൻപുണ്ടായിരുന്ന കടം വീട്ടുന്നതിന് ശ്രമം നടത്തും. ശുഭദിനം -വെള്ളി.
പൂരുരൂട്ടാതി
അവനവന്റെ പരിശ്രമങ്ങൾ വിജയിക്കും. എല്ലാരംഗങ്ങളിലും കർമ്മശേഷി പ്രദർശിപ്പിക്കും. ലോണുകളും മറ്റ് ക്രെഡിറ്റ് സൗകര്യങ്ങളും എളുപ്പത്തിൽ ലഭിക്കും. വിദ്യാഭ്യാസപരമായ പുരോഗതിയുണ്ടാകും. ശുഭദിനം -ചൊവ്വ.

ഉത്തൃട്ടാതി
സാമൂഹികമായും സാമ്പത്തികമായും ഉയർച്ചയുണ്ടാകും. പ്രായം കവിഞ്ഞു നിൽക്കുന്നവർക്ക് വിവാഹം തരപ്പെടാനിടയുണ്ട്. വിദേശത്തുള്ളവരിൽ നിന്ന് നേട്ടങ്ങൾ പ്രതീക്ഷിക്കാം. പരസ്യം മുഖേനയും ഏജൻസികൾ മുഖേനയും വരുമാനത്തിൽ വർദ്ധനയുണ്ടാകും. ശുഭദിനം -ശനി.

രേവതി
ഭൂമി വാങ്ങണമെന്നുള്ള ആഗ്രഹം സാധിക്കും. സന്താനങ്ങളുടെ വിവാഹത്തിന് അനുകൂല സമയമാണ്. വൈദ്യരംഗത്ത് പ്രവർത്തിക്കുന്നവർക്ക് നേട്ടമുണ്ടാകും. ആരോഗ്യനില തൃപ്തികരമായിരിക്കും. അനാവശ്യ വാക്കുതർക്കങ്ങളിൽ നിന്ന് ഒഴിഞ്ഞുനിൽക്കേണ്ടതാണ്. ശുഭദിനം -വ്യാഴം

TAGS: ASTROLOGY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.