വടക്കാഞ്ചേരി: അത്താണി ഗ്രീൻ ആർമി നിർവ്വഹണ ഏജൻസിയായി വേലൂർ പഞ്ചായത്തിൽ കേരവികസന പദ്ധതി നടപ്പിലാക്കുന്നു. കോക്കനട്ട് ഡെവലപ്‌മെന്റ് ബോർഡിന്റെ കേരാധിഷ്ഠിത ഇടവിള കൃഷിയിലൂടെ നാളികേരത്തിന്റെ സുസ്ഥിര ഉല്പാദനക്ഷമത വർദ്ധിപ്പിക്കുകയാണ് ലക്ഷ്യം.
695 കർഷകർക്ക് ആനുകൂല്യം ലഭിക്കും. കായ്ക്കുന്ന 10 തെങ്ങുകളുള്ള, 15 സെന്റിൽ കുറയാത്ത സ്ഥലമുള്ള കർഷകരുടെ വിവരശേഖരണം നടത്തി ഡാറ്റ എൻട്രി പൂർത്തിയാക്കി, പ്രത്യേകം പ്രോജക്ട് തയ്യാറാക്കി സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് പദ്ധതിക്ക് അംഗീകാരം. ആദ്യഘട്ടമായി ഇടവിളകളുടെ വിതരണമാണ്. രണ്ടാം ഘട്ടമായി വളം വിതരണം. ഇന്ന് രാവിലെ 10ന് എ.സി. മൊയ്തീൻ എം.എൽ.എ പദ്ധതി ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന രാമചന്ദ്രൻ അദ്ധ്യക്ഷത വഹിക്കുമെന്ന് ഗ്രീൻ ആർമി കോഡിനേറ്റർ എം.ആർ. അനൂപ് കിഷോർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
