തൃശൂർ : ഗർഭാശയഗള ക്യാൻസറിനെ പ്രതിരോധിക്കുന്ന എച്ച്.പി.വി വാക്‌സിനേഷൻ ക്യാമ്പയിൻ മേയർ ഡോ.നിജി ജസ്റ്റിൻ ഉദ്ഘാടനം ചെയ്തു. വാക്‌സിൻ ലഭിച്ച വിദ്യാർത്ഥിനികൾക്ക് മേയർ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. ആരോഗ്യകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ഷീന ചന്ദ്രൻ യോഗത്തിന് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ടി.പി.ശ്രീദേവി വിഷയാവതരണം നടത്തി. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.പി.സജീവ് കുമാർ, ജില്ലാ ആർ.സി.എച്ച്. ഓഫീസർ ഡോ.എൻ.എ.ഷീജ, സൂപ്രണ്ട് ഡോ.താജ് പോൾ പനക്കൽ , കൗൺസിലർ അഡ്വ.ജോയ് ബാസ്റ്റിൻ ചാക്കോള, ഡോ.പവൻ മധുസൂദനൻ, ഡോ.ബിന്ദു, ആൽജോ സി.ചെറിയാൻ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |