തൃശൂർ: ജനാധിപത്യത്തിൽ ഭൂരിപക്ഷമല്ല ധാർമികതയാണ് പ്രധാനമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ. നാഷണൽ സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.ചിട്ടയായ പ്രവർത്തനം കൊണ്ട് വിദ്യാഭ്യാസ മേഖലയിൽ ഭൗതിക തലത്തിലും അക്കാദമിക തലത്തിലും വൻ മാറ്റങ്ങൾ വരുത്താൻ കേരള സർക്കാരിന് കഴിഞ്ഞിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. എൻ.എസ്.ടി.എ. സംസ്ഥാന പ്രസിഡന്റ് വിനോദ് മേച്ചേരി അദ്ധ്യക്ഷത വഹിച്ചു. എൻ.സി.പി. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പി.കെ. രാജൻ മാസ്റ്റർ മുഖ്യാതിഥിയായി. ജനറൽ സെക്രട്ടറി പി.എ. മുഹമ്മദ് അഷ്റഫ് സംസാരിച്ചു. വിദ്യാഭ്യാസ സമ്മേളനം അഡ്വ. പി.എം. സുരേഷ് ബാബുവും സമാപന സമ്മേളനം അഡ്വ. രഘു കെ. മാരാത്തും ഉദ്ഘാടനം ചെയ്തു. സർവീസിൽ നിന്നു വിരമിക്കുന്നവർക്ക് യാത്രഅയപ്പ് നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
