
ശംഖുംമുഖം: ഇസ്രയേൽ -ഇറാൻ സംഘർഷത്തെ തുടർന്ന് തിരുവനന്തപുരം വിമാനത്തവളത്തിൽ നിന്നു ഗൾഫ് മേഖലയിലേക്കുള്ള 9 വിമാനസർവീസുകൾ റദ്ദാക്കി. യാത്രക്ക് മുമ്പ് എയർലൈൻസ് അധികൃതരുമായി ആശയവിനിമയം നടത്തി പുതിയ ഫ്ളൈറ്റ് സാറ്റസ് പരിശോധിക്കണമെന്ന് വിമാനക്കമ്പനികൾ അറിയിച്ചു. ഇന്നലെ ഉച്ചയ്ക്ക് അബുദാബിയിലേക്കുള്ള എയർ അറേബ്യ വിമാനമാണ് ആദ്യം റദ്ദാക്കിയത്. യാത്രക്കാരുമായി വിമാനം പകുതിദൂരം പിന്നിട്ടതോടെയാണ് യു.ഇ.എയുടെ വ്യേമപാത അടച്ചെന്ന് അറിയിപ്പ് വന്നത്. ഇതോടെ എയർ അറേബ്യ വിമാനത്തെ തിരുവനന്തപുരത്തേക്ക് മടക്കി വിളിക്കുകയായിരുന്നു.
എയർഇന്ത്യ എക്പ്രസിന്റെ ദോഹ,ദുബായ്,ദമാം സർവീസുകളും ദോഹയിൽ നിന്നും ദുബായിൽ നിന്നും ഞായറാഴ്ച തിരുവനന്തപുരത്തേക്കുള്ള സർവീസുകളും എയർഇന്ത്യ റദ്ദാക്കി. എമിറേറ്റസ് വിമാനം തിരുവനന്തപുരത്തു നിന്ന് ദുബായിലേക്കും തിരികെയുമുള്ള സർവീസുകൾ റദ്ദാക്കി.
ഇത്തിഹാദ് എയർവേയ്സ് അബുദാബിയിൽ നിന്ന് തിരുവനന്തപുരത്ത് എത്തി വീണ്ടും അബുദാബിയിലേക്ക് മടങ്ങുന്ന ശനിയാഴ്ചത്തെയും ഞായറാഴ്ചത്തെയും സർവീസുകൾ റദ്ദാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |