
യുകെയിൽ ചിത്രീകരിച്ച എറിക് ട്രെയിലർ
തെന്നിന്ത്യൻ താരം ഗീതിക തിവാരി, ഹേമന്ത് മേനോൻ, പ്രേം പ്രവീൺ, മനു കുരിശിങ്കൻ, കിരൺ പ്രതാപ്, രാംജി,ആഷ്, ആതിര രാജീവ് തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി നടൻ ശങ്കർ പണിക്കർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന"എറിക് " ട്രെയിലർ റിലീസ് ചെയ്തു. ക്യു സിനിമാസ് ഇൻ അസോസിയേഷൻ വിത്ത് ഓഷ്യോ എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ ശശി നായർ, ബെന്നി വാഴപ്പിള്ളിയിൽ, മധുസൂദനൻ മാവേലിക്കര, റാംജി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ശ്രീജിത്ത് പാഞ്ചേനി നിർവഹിക്കുന്നു. മലയാള ചലച്ചിത്ര നിർമ്മാണ രംഗത്ത് അരങ്ങേറ്റം കുറിക്കുന്ന ക്യൂ സിനിമാസിന്റെ ഈ ചിത്രം ഭൂരിഭാഗവും ചിത്രീകരിച്ചത് യു കെ യിലാണ്. കഥ- മുരളി രാമൻ, സംഭാഷണം- എം .കെ. ഐ സുകുമാരൻ, പ്രസാദ്, സംഗീതം- വിവേക് നായർ, എഡിറ്റർ- ഹരീഷ് മേനോൻ, പ്രൊഡക്ഷൺ കൺട്രോളർ- ബിജു കടവൂർ, കല- അനിഷ് ഗോപാൻ, മേക്കപ്പ്- ഷാജി പുൽപ്പള്ളി, കോസ്റ്റ്യൂംസ്- ആരതി ഗോപാൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-പ്രശാന്ത് ഭാസി, പാരറ്റ് മീഡിയ ഇവന്റ്സ് ത്രൂ എഫ് എം എന്റർടൈൻമെന്റ്സ് മാർച്ച് ആറിന് പ്രദർശനത്തിനെത്തിക്കും. പി. ആർ. ഒ- എ. എസ്. ദിനേശ്,മനു ശിവൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
