
തിരൂർ: ആരോഗ്യ ശീലങ്ങൾ ഡോക്ടറോട് ചോദിച്ചറിയാൻ വിദ്യാർത്ഥികൾക്ക് അവസരമൊരുക്കി പറവണ്ണ സലഫി ഇംഗ്ലീഷ് മീഡിയം സ്കൂൾ. രണ്ടാം ക്ലാസ് വിദ്യാർത്ഥികൾ ആരോഗ്യ ശീലങ്ങളെ പറ്റിയുള്ള സംശയങ്ങൾ ശിശുരോഗ വിദഗ്ദൻ ഡോ. വസീം കാടേങ്ങലുമായി പങ്കുവച്ചു. നല്ല ആരോഗ്യ ശീലങ്ങൾ എന്ന വിഷയത്തിൽ അദ്ദേഹം ക്ലാസെടുത്തു. വിദ്യാർത്ഥികളായ ലാസിം ഹുസൈൻ, ഫാത്തിമ സയീദ്, പി ആയിഷ, പി മുഹമ്മദ് സയാൻ, ആയിഷ അഫ്രിൻ , നൈസ മറിയം എന്നിവർ പങ്കെടുത്തു പ്രഥമാദ്ധ്യാപകൻ ടി. മുനീർ, റസാഖ് പാലോളി, രണ്ടാം അദ്ധ്യാപകരായ എം. സലീന, കെ. കദീജ, എ. ഷഹലത്ത് എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |