
തിരുവനന്തപുരം: എല്ലാ വിഭാഗം റേഷൻ കാർഡ് ഉടമകൾക്കും ഈ മാസം ഒരു ലിറ്റർ മണ്ണെണ്ണ ലഭിക്കും. വൈദ്യുതി ഇല്ലാത്തവർക്ക് നാലു ലിറ്ററും ലഭിക്കും. കേന്ദ്രം അനുവദിച്ച മണ്ണെണ്ണ കെട്ടിക്കിടക്കുന്ന സാഹചര്യത്തിലാണ് മൂന്നുമാസത്തിലൊരിക്കൽ നൽകിയിരുന്നത് ഒരുമാസം കൊണ്ട് വിറ്റഴിക്കാൻ തീരുമാനിച്ചത്.
2025-26 സാമ്പത്തികവർഷത്തിന്റെ നാലാം പാദത്തിൽ അനുവദിച്ച മണ്ണെണ്ണ ജനുവരി, ഫെബ്രുവരി മാസങ്ങളിൽ വാങ്ങിയവർക്കും വാങ്ങാത്തവർക്കും നൽകും. ഓരോ താലൂക്കിലെയും ലഭ്യത അനുസരിച്ചായിരിക്കുമിത്. മാർച്ച് 31നു മുൻപ് വിതരണം പൂർത്തിയാക്കാനാണ് ഭക്ഷ്യവകുപ്പ് സപ്ലൈ ഓഫീസർമാർക്ക് നൽകിയിട്ടുള്ള നിർദേശം. അല്ലാത്തപക്ഷം സംസ്ഥാനത്തിന് അനുവദിച്ച മണ്ണെണ്ണ നഷ്ടമാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |