
തിരുവനന്തപുരം:സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികൾക്കായുള്ള സമ്പാദ്യ സമാശ്വാസ പദ്ധതിയുടെ ആനുകൂല്യം 4500ൽ നിന്ന് 6000 രൂപയായി വർദ്ധിപ്പിക്കാൻ മന്ത്രിസഭായോഗ തീരുമാനം. 2021ലെ എൽ.ഡി.എഫ് പ്രകടനപത്രികയിൽ നൽകിയ പ്രധാന വാഗ്ദാനങ്ങളിൽ ഒന്നാണ് ഇതോടെ നിറവേറ്റപ്പെട്ടതെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ അറിയിച്ചു.മത്സ്യത്തൊഴിലാളികൾക്ക് തൊഴിലില്ലാത്ത പഞ്ഞമാസങ്ങളിൽ ജീവിതസന്ധാരണത്തിന് വലിയൊരു കൈത്താങ്ങാണ് ഈ പദ്ധതി. അവരുടെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും സമ്പാദ്യശീലം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള സർക്കാർ നടപടികളുടെ ഭാഗമായാണ് തുക വർദ്ധിപ്പിച്ചതെന്ന് മന്ത്രി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |