
നാവിക സേനയ്‌ക്ക് കരയിൽ നിന്ന് ആകാശത്തേക്ക് പ്രഹരിക്കാനുള്ള ഷിൽ ഹൃസ്വദൂര മിസൈൽ ഇന്ത്യ റഷ്യയിൽ നിന്ന് വാങ്ങുമെന്ന് റിപ്പോർട്ട്. കൂടാതെ പൊതുമേഖലാ കമ്പനി എച്ച്.എ.എല്ലിൽ നിന്ന് തീരദേശസേനയ്‌ക്ക് ആറ് എം.കെ-3 ധ്രുവ് അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്ടറുകളും വാങ്ങും. ആകെ 5,083 കോടി രൂപയുടെ കരാറുകളിലാണ് പ്രതിരോധ മന്ത്രാലയം ഒപ്പിട്ടതെന്നാണ് വിവരം.
ന്യൂഡൽഹി സൗത്ത് ബ്ലോക്കിൽ പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിംഗിന്റെ സാന്നിദ്ധ്യത്തിൽ ഷിൽ മിസൈലുകളും മിസൈൽ ഹോൾഡിംഗ് ഫ്രെയിമുകളും വാങ്ങാൻ റഷ്യൻ കമ്പനി ജെ.എസ്.സി റോസോബോറോണെക്‌സ്‌പോർട്ടുമായി 2,182 കോടിയുടെ കരാറിലാണ് ഒപ്പിട്ടത്. എച്ച്.എ.എല്ലുമായുമായി 2,901 കോടിക്കാണ് കരാർ.
ഷില്ലിന് ശബ്‌ദത്തെക്കാൾ രണ്ടര ഇരട്ടി വേഗം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |