
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് ഉയരുന്നതോടൊപ്പം അൾട്രാവയലറ്റ് (യുവി) സൂചികയിൽ വ്യതിയാനമുണ്ടാകുന്നത് കണക്കിലെടുത്ത് വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പുറപ്പെടുവിച്ചു. ഇടുക്കിയിലെ മൂന്നാറിനാണ് ഓറഞ്ച് അലർട്ടുള്ളത്. എട്ട് ആണ് ഇവിടെ രേഖപ്പെടുത്തിയ യുവി നിരക്ക്. ഇവിടെയുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്നും ഗൗരവകരമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
കൊട്ടാരക്കര, കോന്നി, ചെങ്ങന്നൂർ, ചങ്ങനാശേരി, കളമശേരി, ഒല്ലൂർ, തൃത്താത്തല, പൊന്നാനി, ബേപ്പൂർ, മാനന്തവാടി എന്നിവിടങ്ങളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മുൻകരുതൽ സ്വീകരിക്കണമെന്നാണ് അധികൃതർ നൽകുന്ന നിർദേശം. തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകുമെന്നും കാലാവസ്ഥാ വകുപ്പ് ചൂണ്ടിക്കാട്ടുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |