
പാലക്കാട്: സി.പി.എം ബന്ധം ഉപേക്ഷിച്ച് പി.കെ. ശശി തിരഞ്ഞെടുപ്പിൽ ഒറ്റപ്പാലത്ത് വിമതനായി മത്സരിച്ചേക്കും. ഒറ്റപ്പാലത്ത് സി.പി.എം വിമത കൂട്ടായ്മ രൂപീകരിക്കുന്ന പാർട്ടിയുടെ സ്ഥാനാർത്ഥിയായി യു.ഡി.എഫ് പിന്തുണയോടെ മത്സരിക്കാനാണ് ആലോചന. മത്സരിക്കുന്നതിന് സഹായം തേടി ഒറ്റപ്പാലത്തെ യു.ഡി.എഫ് നേതാക്കളെ പി.കെ. ശശി സമീപിച്ചെന്നാണ് സൂചന.
എന്നാൽ ശശിക്കെതിരെ കോൺഗ്രസിലെ ഒരു വിഭാഗം രംഗത്തുണ്ട്. ലൈംഗിക അതിക്രമ ആരോപണത്തിൽ ശശിക്കെതിരെ പ്രതിഷേധിച്ചതിനാൽ വോട്ട് ചോദിക്കുന്നതിൽ പ്രതിസന്ധിയുണ്ടെന്നാണ് ഒരു വിഭാഗത്തിന്റെ വാദം. പി.കെ. ശശി യു.ഡി.എഫിലെത്തിയാലും ഒറ്റപ്പാലത്ത് സ്ഥാനാർത്ഥിയാക്കരുതെന്ന് ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ കെ.പി.സി.സിയെ അറിയിച്ചിട്ടുണ്ട്. കോൺഗ്രസ് നേതാവ് ഹരിഗോവിന്ദനെയോ, യൂത്ത് കോൺഗ്രസ് നേതാവ് ഒ.കെ. ഫാറൂഖിനെയോ ഒറ്റപ്പാലത്ത് പരിഗണിക്കണമെന്നാണ് ആവശ്യം. ഗുരുതര പരാതികളെ തുടർന്ന് 2021ൽ പി.കെ. ശശിയെ സ്ഥാനാർത്ഥിത്വം നൽകാതെ സി.പി.എം മാറ്റി നിറുത്തിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |