
ചെറുതുരുത്തി: കോഴിമാംപറമ്പ് ക്ഷേത്രത്തിൽ സാംസ്‌കാരിക സമ്മേളനവും അവാർഡ് സമർപ്പണവും നടന്നു. ക്ഷേത്ര കലാ സാംസ്‌കാരിക സമിതിയുടെ നേതൃത്വത്തിൽ നടന്ന സമ്മേളനം കലാഭവൻ രതീഷ് ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്റ് പി.ജി.രതീഷ് അദ്ധ്യക്ഷനായി. വള്ളത്തോൾനഗർ പഞ്ചായത്ത് പ്രസിഡന്റ് സ്മിതാ ഹരി, സാംസ്‌കാരിക സമിതി സെക്രട്ടറി കെ.കെ.മുരളി, ക്ഷേത്രം ട്രസ്റ്റി മണ്ണഴി മന നാരായണൻ നമ്പൂതിരി, പൂമുള്ളി കോളേജ് മാനേജിംഗ് ഡയറക്ടർ സന്ധ്യ മന്നത്ത്, ട്രഷറർ മനോജ് തൈക്കാട്ട്, ഡോ. സതീഷ് പരമേശ്വരൻ, കൃഷ്ണകുമാർ പൊതുവാൾ തുടങ്ങിയവർ പ്രസംഗിച്ചു. സമിതിയുടെ പൊൻചിലമ്പ് പുരസ്‌കാരം പൈങ്കുളം പദ്മനാഭൻ നായർക്കും മുരളീരവം പുരസ്‌കാരം ഡോ. ആനന്ദ് മോഹനും കെ.പി.മണികണ്ഠൻ സ്മാരക ആദരം റിട്ട. പ്രധാനാദ്ധ്യാപിക ടി.യു.പ്രസന്നയ്ക്കും സമ്മാനിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |