SignIn
Kerala Kaumudi Online
Friday, 06 March 2026 1.21 AM IST

ആന്റണി രാജുവിനെ പ്രതിചേർത്തത് തെളിവുകളുടെ അടിസ്ഥാനത്തിൽ,​ ശിക്ഷ നടപ്പാക്കുന്നത് തടയണമെന്ന അപ്പീൽ എതിർത്ത് സർക്കാർ

Increase Font Size Decrease Font Size Print Page

antony-raju

കൊ​ച്ചി​:​ ​തൊ​ണ്ടി​മു​ത​ൽ​ ​കേ​സി​ൽ​ ​മു​ൻ​മ​ന്ത്രി​ ​ആ​ന്റ​ണി​ ​രാ​ജു​വി​നെ​ ​പ്ര​തി​ ​ചേ​ർ​ത്ത​ത് ​ശ​ക്ത​മാ​യ​ ​തെ​ളി​വു​ക​ളു​ടെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണെ​ന്ന് ​കാ​ട്ടി​ ​സ​ർ​ക്കാ​ർ​ ​ഹൈ​ക്കോ​ട​തി​യി​ൽ​ ​റി​പ്പോ​ർ​ട്ട് ​ന​ൽ​കി.​ ​രാ​ഷ്ട്രീ​യ​ ​ജീ​വി​തം​ ​ത​ക​ർ​ക്കാ​ൻ​ ​കെ​ട്ടി​ച്ച​മ​ച്ച​ ​കേ​സാ​ണെ​ന്ന​ ​ആ​ന്റ​ണി​ ​രാ​ജു​വി​ന്റെ​ ​വാ​ദം​ ​അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നും സർക്കാർ ​ ​വ്യ​ക്ത​മാ​ക്കി.​ ​കേ​സി​ൽ​ ​കു​റ്റ​ക്കാ​ര​നാ​ണെ​ന്ന​ ​വി​ചാ​ര​ണ​ക്കോ​ട​തി​ ​വി​ധി​ ​സ്റ്റേ​ ​ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ​ആ​ന്റ​ണി​ ​രാ​ജു​ ​സ​മ​ർ​പ്പി​ച്ച​ ​ഹ​ർ​ജി​ ​ഹൈ​ക്കോ​ട​തി​ ​ നാളെ പ​രി​ഗ​ണി​ക്കാ​നി​രി​ക്കെ​യാ​ണ് ​സ​ർ​ക്കാ​ർ​ ​റി​പ്പോ​ർ​ട്ട് ​സ​മ​ർ​പ്പി​ച്ച​ത്.

കോ​ട​തി​ ​നി​ർ​ദ്ദേ​ശി​ച്ച​ ​പു​ന​ര​ന്വേ​ഷ​ണ​ത്തി​ൽ​ ​സാ​ക്ഷി​മൊ​ഴി​ക​ളും​ ​തെ​ളി​വു​ക​ളും​ ​കൃ​ത്യ​മാ​യി​ ​ശേ​ഖ​രി​ച്ചാ​ണ് ​പ്ര​തി​ചേ​ർ​ത്ത​ത്.​ ​തൊ​ണ്ടി​ ​ക്ലാ​ർ​ക്കാ​യി​രു​ന്ന​ ​ജോ​സ് ​ഒ​ന്നാം​ ​പ്ര​തി​യും​ ​ആ​ന്റ​ണി​ ​രാ​ജു​ ​ര​ണ്ടാം​ ​പ്ര​തി​യു​മാ​ണ്.​ ​കോ​ട​തി​ ​ഉ​ത്ത​ര​വി​ല്ലാ​തെ​യാ​ണ് ​ആ​ന്റ​ണി​ ​രാ​ജു​വി​ന് ​ഒ​ന്നാം​ ​പ്ര​തി​ ​തൊ​ണ്ടി​മു​ത​ലാ​യ​ ​അ​ടി​വ​സ്ത്രം​ ​കൈ​മാ​റി​യ​ത്.

ആ​ന്റ​ണി​ ​രാ​ജു​വി​ന്റെ​ ​കൈ​വ​ശ​മി​രു​ന്ന​ ​സ​മ​യ​ത്താ​ണ് ​തൊ​ണ്ടി​മു​ത​ലി​ൽ​ ​കൃ​ത്രി​മം​ ​ന​ട​ന്ന​തെ​ന്ന് ​പ്രോ​സി​ക്യൂ​ഷ​ൻ​ ​തെ​ളി​യി​ച്ചി​ട്ടു​ണ്ട്.​ ​മ​യ​ക്കു​മ​രു​ന്ന് ​കേ​സി​ൽ​ ​പ്ര​തി​യാ​യ​ ​വി​ദേ​ശി​യെ​ ​ര​ക്ഷി​ക്കാ​നാ​യി​ ​കോ​ട​തി​ ​ജീ​വ​ന​ക്കാ​രു​മാ​യി​ ​ചേ​ർ​ന്ന് ​ഗൂ​ഢാ​ലോ​ച​ന​ ​ന​ട​ത്തു​ക​യാ​യി​രു​ന്നു.​ ​നീ​തി​ന്യാ​യ​ ​വ്യ​വ​സ്ഥ​യു​ടെ​ ​വി​ശ്വാ​സ്യ​ത​യെ​ ​ചോ​ദ്യം​ ​ചെ​യ്യു​ന്ന​താ​ണി​തെ​ന്നും​ ​റി​പ്പോ​ർ​ട്ടി​ൽ പറയുന്നു.

ഹർജിക്കാരൻ ജനപ്രതിനിധിയാകുന്നതിന് മുമ്പ് അഭിഭാഷകൻ എന്ന നിലയിലാണ് ഈ കുറ്റകൃത്യം ചെയ്തതെന്നത് ഗൗരവം വർദ്ധിപ്പിക്കുന്നു. വിചാരണക്കോടതി എല്ലാ തെളിവുകളും പരിശോധിച്ച ശേഷമാണ് ശിക്ഷ വിധിച്ചത് . തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന ഹർജിക്കാരന്റെ ആഗ്രഹം ശിക്ഷ സ്റ്റേ ചെയ്യാനുള്ള അസാധാരണ സാഹചര്യമായി കണക്കാക്കാനാവില്ല. അതിനാൽ, ഹർജി തള്ളണമെന്നും സർക്കാർ വാദിച്ചു.

TAGS: ANTONY RAJU, HIGH COURT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.