മുളങ്കുന്നത്തുകാവ്: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ മുൻകാല ഡി.എ കുടിശിക ഗഡുക്കളായി അടുത്തവർഷം കൊടുക്കുമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. മെഡിക്കൽ കോളേജ് സബ് ട്രഷറി കെട്ടിടത്തിന്റെ ഉദ്ഘാടനം ഓൺലൈനിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ബഡ്ജറ്റിൽ പ്രഖ്യാപിച്ച പങ്കാളിത്ത പെൻഷൻ പദ്ധതിക്ക് പകരം അഷ്വേർഡ് പെൻഷൻ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് ഉടനുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ.പി.എസ്.ഇന്ദു, ലക്ഷ്മി വിശ്വംഭരൻ, പി.ആർ.സിന്ധു തുടങ്ങിയവർ പങ്കെടുത്തു. ട്രഷറി അടിസ്ഥാന സൗകര്യ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 1.96 കോടി ചെലവഴിച്ച് 2649 ചതുരശ്രയടി വിസ്തീർണമുള്ള ഇരുനില കെട്ടിടമാണ് നിർമ്മിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
