
തൃശൂർ: സർക്കാരിന് വിട്ടുകൊടുത്ത വേലൂരിലെ പുലിയന്നൂർ സെന്റ് തോമസ് യു.പി സ്‌കൂളിന്റെ പേര് പുലിയന്നൂർ ഗവ. യു.പി സ്‌കൂൾ എന്നാക്കി മാറ്റിയതിനെതിരെയും സെന്റ് തോമസ് എന്ന പേര് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടും വേലൂർ ഫൊറോന തലത്തിൽ പ്രക്ഷോഭത്തിനൊരുങ്ങി നാട്ടുകാർ. വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നൽകുകയും പഞ്ചായത്ത് മുൻ ഭരണസമിതിയും നിലവിലെ ഭരണസമിതിയും പ്രമേയം പാസാക്കി സർക്കാരിന് സമർപ്പിക്കുകയും ചെയ്തെങ്കിലും നടപടിയെടുക്കാത്ത സാഹചര്യത്തിലാണ് പ്രക്ഷോഭം. എട്ടിന് വൈകിട്ട് നാലിന് ഇടവകക്കാർ എരനെല്ലൂർ പള്ളിയിൽ സംഗമിക്കും. പ്രകടനം കേച്ചേരി സെന്റിൽ പൊതുയോഗത്തോടെ അവസാനിക്കുമെന്ന് വേലൂർ ഫൊറോന വികാരി ഫാ. ജയ്‌സൺ തെക്കുംപുറം, സി.ഐ. പൗലോസ്, ജോൺ കള്ളിയത്ത്, പി.ഐ. ലാസർ, ജോസ് ചെമ്പിശ്ശേരി എന്നിവർ
അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
