SignIn
Kerala Kaumudi Online
Friday, 06 March 2026 10.33 AM IST

436 പഞ്ചായത്തുകളിൽ ഹെൽത്ത് ഇൻസ്പെക്ടർ നിയമനം #കെ.എം.എം.എൽ പെൻഷൻ പ്രായം 60

Increase Font Size Decrease Font Size Print Page
a

തിരുവനന്തപുരം: 436 പഞ്ചായത്തുകളിൽ ഹെൽത്ത് ഇൻസ്പെക്ടർമാരുടെ താത്കാലിക തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന കരാർ നിയമനം നടത്തുന്നതിന് പഞ്ചായത്തുകൾക്ക് അനുമതി നൽകി. ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് II താത്കാലിക തസ്തികകൾ സൃഷ്ടിച്ചിട്ടില്ലാത്ത പഞ്ചായത്തുകളിലാണിത്.

കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിലെ സ്ഥിരം ജീവനക്കാരുടെ വിരമിക്കൽ പ്രായം 58ൽ നിന്ന് 60 വയസാക്കി.സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ കടമെടുപ്പ് പരിധി 2500 കോടി രൂപയിൽ നിന്ന് 3500 കോടിയായി ഉയർത്തുന്നതിന് അനുമതി.

പബ്ലിക്ക് സർവീസ് കമ്മിഷനിൽ 35 തസ്തികകൾ സൃഷ്ടിക്കും. ജോയിന്റ് സെക്രട്ടറി - 1, അണ്ടർ സെക്രട്ടറി - 3, സെക്ഷൻ ഓഫീസർ - 6, അസിസ്റ്റന്റ് - 18, സിസ്റ്റം മാനേജർ, നെറ്റ് വർക്ക് എൻജിനിയർ, സിസ്റ്റം അനലിസ്റ്റ് - 1 വീതം, അസിസ്റ്റന്റ് ഹാർഡ് വെയർ എൻജിനിയർ, സെക്യൂരിറ്റി ഗാർഡ് (ദിവസ വേതനം) - 2 വീതം എന്നിങ്ങനെയാണ് തസ്തികകൾ.

ജില്ലാ ജ്യുഡിഷ്യറി എസ്റ്റാബ്ലിഷ്മെന്റിൽ 52 തസ്തികകൾ സൃഷ്ടിക്കും. ജൂനിയർ സൂപ്രണ്ട് - 18, ബെഞ്ച് ക്ലാർക്ക് - 8, ജൂനിയർ സൂപ്രണ്ട് & ഹെഡ് ക്ലാർക്ക് - 3, ക്ലാർക്ക് - 23 എന്നിങ്ങനെയാണ് തസ്തികകൾ.

ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ജീവനക്കാർക്ക് പതിനൊന്നാം ശമ്പള പരിഷ്കരണം അനുവദിച്ചു.എൽ.ബി.എസ് എൻജിനിയറിംഗ് കോളേജുകളിലെ അദ്ധ്യാപകർക്ക് എ.ഐ.സി.ടി.ഇ എഴാം ശമ്പള പരിഷ്കരണം നടപ്പാക്കുന്നതിന് വ്യവസ്ഥകളോടെ അനുമതി.

നഗരകാര്യവകുപ്പിൽ നിന്നും പി.എസ്.സിക്ക് ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ വന്ന കാലതാമസം കാരണം ജോലി ലഭിക്കുന്നതിന് അവസരം നഷ്ടപ്പെട്ട ഭിന്നശേഷിക്കാരനായ പി.എസ്. സൈജുവിന് തദ്ദേശസ്വയംഭരണവകുപ്പിലെ എൽ.ഡി ക്ലാർക്ക് തസ്തികയിൽ എറണാകുളം ജില്ലയിൽ നിയമനം നൽകും.

കെ സ്പെയ്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ജി. ലെവിന്റെ കാലാവധി ഒരു വർഷത്തേക്ക് ദീർഘിപ്പിച്ചു. സാക്ഷരതാ മിഷൻ ഡയറക്ടർ എ.ജി. ഒലീനയുടെ പുനർനിയമന കാലാവധി 2025 ജൂൺ ഒന്നു മുതൽ ഒരു വർഷത്തേക്ക് ദീർഘിപ്പിച്ചു.

സമഗ്രശിക്ഷാകേരളയുടെ സ്റ്റേറ്റ് പ്രൊജക്ട് ഡയറക്ടർ ഡോ. സുപ്രിയ എ. ആറിന്റെ കരാർ കാലാവധി ജനുവരി 10മുതൽ ഒരു വർഷത്തേക്ക് ദീർഘിപ്പിച്ചു. ഡിജിറ്റൽ സർവകലാശാലയുടെ സ്റ്റാറ്റ്യൂട്ടിന് അംഗീകാരം നൽകി.

TAGS: HEALTH INSPECTOR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.