
തിരുവനന്തപുരം: പ്രശസ്ത സംഗീതജ്ഞ പ്രൊഫ.തൃക്കരിയൂർ ആർ.രാജലക്ഷ്മിക്ക് വയലാർ സംഗീത രത്ന പുരസ്‌കാരം നൽകി ആദരിക്കുമെന്ന് വയലാർ രാമവർമ്മ സാംസ്‌കാരിക വേദി സെക്രട്ടറി മണക്കാട് രാമചന്ദ്രൻ, പ്രസിഡന്റ് ഡോ.ജി.രാജ്‌മോഹൻ എന്നിവർ അറിയിച്ചു.
വയലാർ രാമവർമ്മയുടെ 50ാം ചരമവാർഷികത്തോടനുബന്ധിച്ച് നടത്തി വരുന്ന ഒരു വർഷം നീണ്ട പരിപാടികളുടെ ഭാഗമായാണ് പുരസ്കാര സമർപ്പണം.
10,001രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്‌കാരം വനിതാദിനമായ 8ന് രാവിലെ 10ന് മരുതൂർക്കടവിലുള്ള രാജലക്ഷ്മിയുടെ വസതിയിൽ നടക്കുന്ന ചടങ്ങിൽ മുൻ ചീഫ് സെക്രട്ടറി ആർ.രാമചന്ദ്രൻ നായർ സമർപ്പിക്കും. സംഗീതജ്ഞ ഓമനക്കുട്ടി പൊന്നാട അണിയിക്കും. പാർവ്വതീപുരം പത്മനാഭ അയ്യർ, ഗായിക ഭാവന രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |