
കൽപ്പറ്റ: പുനരധിവാസ രംഗത്തെ കേരള മോഡലാണ് വയനാട് മാതൃക ടൗൺഷിപ്പെന്ന് സി.പി.എം ജനറൽ സെക്രട്ടറി എം.എ.ബേബി. ടൗൺഷിപ്പ് സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.മഹാഗാഥയാണ് മലയാളികൾ ഒത്തുചേർന്ന് രചിച്ചത്.എല്ലാവരെയും ചേർത്തുപിടിച്ച് സർക്കാർ നേതൃത്വം നൽകി.വിദേശ രാജ്യങ്ങൾ പോലും കേരളത്തിന്റെ മോഡൽ കാണാൻ എത്തുമെന്നും മാദ്ധ്യമങ്ങളിലൂടെ കേട്ടറിഞ്ഞ പല വിദേശികളും വയനാട് ടൗൺഷിപ്പിനെ കുറിച്ച് അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.ടൗൺഷിപ്പിന്റെ ശോഭ കെടുത്താനാണ് അനാവശ്യ വിവാദമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ടൗൺഷിപ്പ് നോഡൽ ഓഫീസർ ഡോ.അരുൺ പദ്ധതി വിശദീകരിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി കെ.റഫീഖ്,മുൻ എം.എൽ.എ സി.കെ.ശശീന്ദ്രൻ ഉൾപ്പെടെയുളളവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |