
തിരുവനന്തപുരം: തുടർച്ചയായി ആറാം വിജയം തേടി ഇറങ്ങുന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെ പറവൂർ മണ്ഡലത്തിൽ മത്സരം കടുപ്പിക്കാൻ സി.പി.ഐയുടെ പുതു തന്ത്രം. കയ്പമംഗലം മണ്ഡലത്തിൽ രണ്ട് തവണ വിജയിച്ച ഇ.ടി.ടൈസൺ മാസ്റ്ററെ പറവൂരിൽ സ്ഥാനാർത്ഥിയാക്കാൻ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവിൽ തീരുമാനം.
എറണാകുളം ജില്ലാ നേതൃത്വം തയ്യാറാക്കിയ സ്ഥാനാർത്ഥി പട്ടികയിൽ ടൈസൺ
മാസ്റ്ററുടെ പേരുണ്ടായിരുന്നില്ല. സി.പി.ഐ മുൻ ജില്ലാസെക്രട്ടറി കെ.എം.ദിനകരൻ, സംസ്ഥാന കൗൺസിൽ അംഗം കമലാസദാനന്ദൻ, ജില്ലാ കൗൺസിൽ അംഗം കെ.ബി.അറുമുഖൻ എന്നിവരുടെ പേരുകളാണുണ്ടായിരുന്നത്.ഹനിലവിലെ ആറ് എം.എൽ.എമാരെ പലവിധ കാരണങ്ങളാൽ ഒഴിവാക്കി. ഇ.ചന്ദ്രശേഖരൻ, ഇ.കെ.വിജയൻ, സി.കെ.ആശ, ചിറ്റയം ഗോപകുമാർ , പി.എസ്.സുപാൽ, വി.ശശി എന്നിവരാണ് ഒഴിവായത്. ഒറ്റത്തവണ മാത്രം മത്സരിച്ച സി.സി.മുകുന്ദനും പി ബാലചന്ദ്രനും മത്സരത്തിനില്ല..
സ്ഥാനാർത്ഥി
പട്ടിക:
തിരുവനന്തപുരം: ജി.ആർ .അനിൽ (നെടുമങ്ങാട് ), മനോജ് ബി.ഇടമന(ചിറയിൻകീഴ്).
കൊല്ലം-ജെ.ചിഞ്ചുറാണി(ചടയമംഗലം), ആർ.രാജേന്ദ്രൻ (ചാത്തന്നൂർ), സി.അജയപ്രസാദ് (പുനലൂർ), എം.എസ്.താര (കരുനാഗപ്പള്ളി). പത്തനംതിട്ട- പ്രിജിശശിധരൻ (അടൂർ), കോട്ടയം- പി.പ്രദീപ്(വൈക്കം), ഇടുക്കി-കെ.സലീംകുമാർ (പീരുമേട്), ആലപ്പുഴ-പി.പ്രസാദ് (ചേർത്തല), ടി.ടി. ജിസ് മോൻ (ഹരിപ്പാട്) എറണാകുളം-ഇ.ടി ടൈസൺ മാസ്റ്റർ( പറവൂർ), എൻ.അരുൺ (മൂവാറ്റുപുഴ), തൃശൂർ- കെ.രാജൻ (ഒല്ലൂർ), ഗീതാഗോപി(നാട്ടിക), വി.ആർ.സുനിൽകുമാർ (കൊടുങ്ങല്ലൂർ), കെ.കെ.വത്സരാജ്(കൈപ്പമംഗലം), ആലങ്കോട് ലീലാകൃഷ്ണൻ (തൃശൂർ), പാലക്കാട്- മുഹമ്മദ് മുഹ്സീൻ(പട്ടാമ്പി), മൻഷിൽബക്കർ (മണ്ണാർകാട്), മലപ്പുറം- അജിത് കൊളാടി(തിരൂരങ്ങാടി), ഷഫീർ കിഴിശേരി(ഏറനാട്), മുസ്തഫ (മഞ്ചേരി), കോഴിക്കോട്- പി .വസന്തം (നാദാപുരം), കാസർകോട്-ഗോവിന്ദൻ പള്ളിക്കാപ്പിൽ (കാഞ്ഞങ്ങാട്),
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |