
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. 22 കാരറ്റ് സ്വർണം ഗ്രാമിന് 180 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വർണത്തിന് ഇന്നത്തെ വിപണിവില 14,820 രൂപയാണ്. ഇതോടെ 22 കാരറ്റ് ഒരു പവൻ സ്വർണത്തിന് ഇന്ന് 1,18,560 രൂപയാണ് വില. പവന് 1440 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്.
കഴിഞ്ഞ രണ്ട് ദിവസമായി 1,20,000 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വർണവില മാർച്ച് ആറിനായിരുന്നു. 1,18,160 രൂപയായിരുന്നു അന്നത്തെ ഒരു പവന്റെ വില. ഈ മാസത്തെ മറ്റ് ദിവസങ്ങളിലുണ്ടായ സ്വർണവിലയിലെ മാറ്റങ്ങൾ അറിയാം.
മാർച്ച് 1 - 1,26,920 രൂപ
മാർച്ച് 2 - 1,24, 520 രൂപ (രാവിലെ), 1,25,040 രൂപ (വൈകിട്ട്)
മാർച്ച് 3 - 1,24,680 രൂപ (രാവിലെ), 1,22,920 രൂപ (വൈകിട്ട്)
മാർച്ച് 4 - 1,20, 640 രൂപ
മാർട്ട് 5 - 1,19,920 രൂപ (രാവിലെ), 1,19,440 രൂപ (വൈകിട്ട്)
മാർച്ച് 6 - 1,18,880 രൂപ (രാവിലെ), 1,18,160 രൂപ (വൈകിട്ട്)
മാർച്ച് 7 - 1, 20,000 രൂപ
മാർച്ച് 8 - 1, 20,000 രൂപ
മാർച്ച് 9 - 1,18,560 രൂപ
അതേസമയം, സംസ്ഥാനത്തെ വെള്ളിവില മാറ്റമില്ലാതെ തുടരുകയാണ്. ഇന്ന് ഒരു ഗ്രാം വെള്ളിക്ക് 280 രൂപയാണ് വില. പത്ത് ഗ്രാം വെള്ളിക്ക് ഇന്ന് 2,800 രൂപയാണ് വില.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |