
കോഴിക്കോട്: കേരളകൗമുദി മുൻപത്രാധിപസമിതി അംഗവും പ്രമുഖ സ്‌പോർട്സ് ജേർണലിസ്റ്റുമായിരുന്ന മലാപ്പറമ്പ് ഗിരിനഗർ കോളനി 'പ്രണവ'ത്തിൽ പി.എൻ ശ്രീധരൻ നമ്പൂതിരി (77) നിര്യാതനായി. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷൻ പി.ആർ വിഭാഗത്തിലും ജോലി ചെയ്തിരുന്നു. ഭാര്യ: സി.കെ വിജയകുമാരി (റിട്ട. അസി. അക്കൗണ്ട്സ് ഓഫീസർ, കെ.എസ്.ഇ.ബി). മക്കൾ: പ്രമിത (ഐ ടി, ഹൈദരാബാദ്), പ്രത്യുഷ (മെൽബൺ). മരുമക്കൾ: ഹേമന്ത് ഗുപ്ത (ഐ ടി, ഹൈദാരബാദ്) , ശ്രീകുമാർ കല്ലൂർ ( മെൽബൺ). സഹോദരങ്ങൾ: ഡോ. പി.എൻ. പ്രഭാവതി, പി.എൻ. പരമേശ്വരൻ (റിട്ട. ഡി.ജി.എം, കനറ ബാങ്ക്), ഡോ. പി. എൻ. കേശവൻ ( സർജൻ, എലൈറ്റ് ആശുപത്രി, തൃശൂർ). സംസ്‌കാരം ഇന്ന് (ചൊവ്വാഴ്ച) രാവിലെ 11.30ന് കോങ്ങാട് പാറശ്ശേരി പെരിന്തലക്കാട്ട് മനയിൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |