
ഇരിങ്ങാലക്കുട : സിനിമ സീരിയൽ നടനും നാടക പ്രവർത്തകനുമായിരുന്ന അശോകനുണ്ണി (79) നിര്യാതനായി. പടിയൂർ ചെട്ടിപ്പറമ്പിൽ പുല്ലാനി ഉണ്ണിയുടെയും കമലാക്ഷിയുടെയും മകനായി 1948ൽ ജനിച്ചു. രാഷ്ട്രപതിയുടെ പുരസ്‌കാരം നേടിയ രാമു കാര്യാട്ട് സംവിധാനം ചെയ്ത ചെമ്മീൻ എന്ന സിനിമയിൽ ചെമ്പൻ കുഞ്ഞിന്റെ രണ്ടാം ഭാര്യയുടെ മകനായി അഭിനയിച്ചു. അച്ഛനും ബാപ്പയും, മയിലാടുംകുന്ന്, ബ്രഹ്മചാരി, ആയുഷ്‌ക്കാലം എന്നീ സിനിമകളിലും കെ.കെ.രാജീവ് സംവിധാനം ചെയ്ത അവിചാരിതം, പൊരുത്തം എന്നീ സീരിയലുകളിലും നിരവധി നാടകങ്ങളിലും അഭിനയിച്ചു. സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ചിട്ടുണ്ട്. സംസ്‌കാരം നടത്തി. ഭാര്യ : രാജാമണി. മക്കൾ : ലക്ഷ്മി, പൗർണ്ണമി. മരുമക്കൾ : സന്തോഷ്, പ്രദീപ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |