
കോഴിക്കോട്: ഒരു മന്ത്രിയുടെ ഭാര്യയ്ക്കുപോലും നീതികിട്ടാത്ത നാടായി കേരളം മാറിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. എല്ലാ സ്ത്രീകൾക്കും നീതിവേണം. ഈ അവസ്ഥയിൽ നാണക്കേട് തോന്നുകയാണ്. പേഴ്സണൽ സ്റ്റാഫിനെ ഉപയോഗിച്ച് മർദ്ദിക്കുക, ഫോൺ പിടിച്ചുവാങ്ങുക, പൊലീസിനെ വിളിച്ചുവരുത്തിയിട്ടും നടപടിയെടുക്കാതിരിക്കുക എന്നിവ കേരളത്തിലാണോ നടക്കുന്നത്. വിഷയത്തിൽ മുഖ്യമന്ത്രി നിലപാട് പറയണം. മന്ത്രിയുടെ ഭാര്യയുടെ പരാതിയിൽ പൊലീസ് എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കണം. മുഖ്യമന്ത്രി കപ്പ് പിടിച്ചു പി.ആർ നടത്തിയില്ലേ, ആ കപ്പ് ഇപ്പോഴും മുഖ്യമന്ത്രിയുടെ കൈയിൽ ഇല്ലേയെന്നും സതീശൻ പരിഹസിച്ചു. നാട്ടികയിലെ മുകുന്ദൻ മാത്രമല്ല ഒരുപാടുപേർ യു.ഡി.എഫിലേക്ക് വരും. മുകുന്ദനമായി ഔദ്യോഗിക ചർച്ച നടത്തിയിട്ടില്ല. ഒരുപാട് വിസ്മയങ്ങൾ സംഭവിക്കുമെന്ന് പറഞ്ഞപ്പോൾ പലരും ചിരിച്ചു. ഇനിയും നിരവധിയായ പ്രമുഖ നേതാക്കൾ വരാനിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |