
തിരുവനന്തപുരം: തിരഞ്ഞെടുപ്പിന്റെ എരിപൊരി ചൂടിന് പിന്നാലെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പോയത് വനമേഖലയുടെ കുളിര് തേടിയാണ്. ഇടുക്കി കുട്ടിക്കാനത്ത് റിസോർട്ടിലായിരുന്നു വിശ്രമം. വാഗമണ്ണിൽ വനവാസം എന്ന പേരിലുള്ള റിസോർട്ടിന്റെ ഉദ്ഘാടനത്തിനും സതീശൻ പോയിരുന്നു. സുഹൃത്തിനും കുടുംബത്തിനുമൊപ്പമായിരുന്നു പ്രതിപക്ഷ നേതാവിന്റെ കുടുംബസമേതമുള്ള യാത്ര.
ഇപ്പോഴിതാ യു.ഡി.എഫിലെ മറ്റൊരു നേതാവും വനയാത്രയ്ക്ക് പോയി തിരികെയെത്തി. ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോൺ എൻജിനിയറിംഗ് പഠനകാലത്തെ സഹപാഠികൾക്കൊപ്പമാണ് യാത്രപോയത്. വണ്ടിപ്പെരിയാറിലേക്കായിരുന്നു ഏകദിന യാത്ര. രാഷ്ട്രീയ തിരക്കുകൾക്കിടയിൽ വീണുകിട്ടുന്ന അവസരങ്ങളിൽ വനയാത്ര പോകുന്ന പതിവ് ഷിബുവിനുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |