SignIn
Kerala Kaumudi Online
Tuesday, 10 March 2026 5.14 AM IST

കരുതുക വൈദ്യുതി, കീറില്ല നമ്മുടെ കീശ

Increase Font Size Decrease Font Size Print Page
elec

തിരുവനന്തപുരം: വേനൽ കനത്തതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം കുതിച്ചുയരുകയാണ്. വൈദ്യുതി ഉപകരണങ്ങൾ കൃത്യമായ ആസൂത്രണത്തോടെ ഉപയോഗിച്ചാൽ കൊടും വേനലിലും അമിതബിൽഭാരം കുറയ്ക്കാനാവും.

വൈദ്യുതി ഉപഭോഗത്തിൽ വരുത്തുന്ന കുറവ്, സംസ്ഥാനത്തിന്റെ ഊർജ്ജലഭ്യതയിലും വിതരണത്തിലും സൃഷ്ടിക്കുന്ന പ്രതിസന്ധി ഒഴിവാക്കാൻ സഹായിക്കും. എയർ കണ്ടീഷണറുകളും ഫാനുകളും വ്യാപകമായി ഉപയോഗിക്കുന്നതാണ് വേനൽക്കാലത്തെ അമിത വൈദ്യുതി ഉപഭോഗത്തിന് കാരണം. ഊർജ്ജവകുപ്പിന് കീഴിലുള്ള എനർജി മാനേജ്‌മെന്റ് സെന്റർ (ഇ.എം.സി) ഊർജ്ജ സംരക്ഷണത്തിനായി ബോധവത്കരണ പ്രവർത്തനങ്ങൾ ഉൾപ്പെടെ നടത്തുന്നുണ്ട്. 6 മുതൽ 11 വരെ നിയന്ത്രിക്കണം 1. വൈകിട്ട് ആറു മുതൽ 11 വരെ ഇൻഡക്ഷൻ കുക്കർ, അയൺബോക്‌സ്, മോട്ടോർ പമ്പുകൾ, വാഷിംഗ് മെഷീൻ തുടങ്ങിയവ പ്രവർത്തിപ്പിക്കരുത്. ആവശ്യം കഴിഞ്ഞാലുടൻ വൈദ്യുതി ഉപകരണങ്ങൾ ഓഫ് ചെയ്യുക 2. എ.സിയുടെ താപനില 25 ഡിഗ്രിക്ക് മുകളിൽ സെറ്റ് ചെയ്യുക.വൈദ്യുതി ഉപകരണങ്ങൾ വാങ്ങുമ്പോൾ ഉയർന്ന ബി.ഇ.ഇ സ്റ്റാർ ലേബലുള്ള, ഊർജ്ജ കാര്യക്ഷമതയുള്ളവ വാങ്ങുക 3. സാധാരണ ഫാൻ (55 വാട്ട്‌സ്) ഉപയോഗിക്കുന്നതിന് പകരം ഊർജ്ജകാര്യക്ഷമത കൂടിയ ബി.എൽ.ഡി.സി ഫാൻ (28 വാട്ട്‌സ്) ഉപയോഗിച്ചാൽ മാസം 6.48 യൂണിറ്റ് വൈദ്യുതി ലാഭിക്കാം. എൽ.ഇ.ഡി ബൾബുകളും ട്യൂബുകളും ഉപയോഗിക്കുക വൈദ്യുതി ഉപഭോഗത്തെക്കുറിച്ച് ജനം കൃത്യമായി മനസിലാക്കി ഇടപെട്ടാൽ വൈദ്യുതി ബിൽ കുറയ്ക്കുന്നതിനൊപ്പം സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിലേക്ക് എത്തിക്കാതെ രക്ഷിക്കാനുമാവും. - ഡോ. ആർ.ഹരികുമാർ, ഡയറക്ടർ, ഇ.എം.സി

TAGS: ELECTISITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.