
തിരുവനന്തപുരം: പശ്ചിമേഷ്യയിലെ സംഘർഷത്തെതുടർന്ന് എൽ.പി.ജി സിലിണ്ടറുകളുടെ വിതരണത്തിൽ കേന്ദ്ര സർക്കാർ നിയന്ത്രണം കൊണ്ടുവന്ന സാഹചര്യത്തിൽ പൂഴ്ത്തിവയ്പ്പ് കർശനമായി തടയുമെന്ന് മന്ത്രി ജി.ആർ അനിൽ അറിയിച്ചു. ഇതുസംബന്ധിച്ച വിഷയങ്ങൾ ചർച്ച ചെയ്യാൻ ഓയിൽ കമ്പനി പ്രതിനിധികളുടെ യോഗം മന്ത്രി വിളിച്ചുചേർത്തു. ഗാർഹിക സിലിണ്ടറുകളുടെ വിതരണത്തിൽ ക്ഷാമമില്ലെന്ന് കമ്പനികൾ അറിയിച്ചു. വ്യാവസായിക സിലിണ്ടറുകളുടെ നിയന്ത്രണങ്ങളിൽ ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം കേന്ദ്രത്തിന് കത്തയയ്ക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |