SignIn
Kerala Kaumudi Online
Saturday, 25 April 2026 8.41 AM IST

ഇറാൻ യുദ്ധം അടുക്കളയിലേക്കും; പാചകവാതകത്തിന് കടുത്ത നിയന്ത്രണം, വില വീണ്ടും കൂടിയേക്കും, ഹോട്ടലുകൾ അടയ്ക്കുന്നു

Increase Font Size Decrease Font Size Print Page
gas

കൊച്ചി: ഇറാൻ യുദ്ധം അനന്തമായി നീളുന്നതിനിടെ രാജ്യത്ത് പാചക വാതക ക്ഷാമം കൂടുതൽ രൂക്ഷമായി. ഇതിനെത്തുടർന്ന് കടുത്ത നിയന്ത്രണങ്ങളാണ് അധികൃതർ ഏർപ്പെടുത്തിയിരിക്കുന്നത്. വാണിജ്യസിലിണ്ടറുകളുടെ ഉപയോഗത്തിനാണ് നിയന്ത്രണം കടുപ്പിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച് ഹോട്ടൽ ഉടമകൾക്ക് അറിയിപ്പ് ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

ആശുപത്രി, സ്കൂളുകൾ, അനാഥാലയങ്ങൾ എന്നിവയ്ക്ക് വാണിജ്യ സിലിണ്ടർ നൽകുന്നതിൽ മുൻഗണന നൽകാനാണ് നിർദ്ദേശം. ഇതിൽ ഹോട്ടലുകളുടെ കാര്യം പറയുന്നില്ല. അതിനാൽത്തന്നെ ഹോട്ടുകൾക്ക് സിലിണ്ടർ കിട്ടാൻ ഏറെ പണിപ്പെടേണ്ടിവരും. ഗ്യാസ് ക്ഷാമം മൂലം മുംബയിൽ ഉൾപ്പെടെ പലയിടങ്ങളിലും ഹോട്ടലുകൾ പൂട്ടി. മുംബയിൽ ഇരുപതുശതമാനത്താേളം ഹോട്ടലുകൾ പൂട്ടി എന്നാണ് റിപ്പോർട്ടുകൾ.

ഗാർഹിക സിലിണ്ടറുകൾക്ക് തൽക്കാലം ക്ഷാമമില്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. എന്നാൽ ബുക്കിംഗിനുള്ള നിയന്ത്രണം തുടരും. ഹോട്ടലുകാർ ഗാർഹിക സിലിണ്ടർ വ്യാപകമായി ഉപയോഗിക്കുമോ എന്ന ആശങ്ക അധികൃതർക്കുണ്ട്. അങ്ങനെവന്നാൽ കൂടുതൽ പ്രതിസന്ധിയാകും. രാജ്യത്തെ വാതക ലഭ്യത ഉറപ്പുവരുത്താൻ കേന്ദ്രസർക്കാർ മൂന്നംഗ സമിതി രൂപീകരിച്ചിട്ടുണ്ട്. ഗാർഹിക സിലിണ്ടറുടെ പൂഴ്ത്തിവയ്പ്പ് സർക്കാർ നിരീക്ഷിക്കുകയും ചെയ്യും. ഇന്ത്യയിൽ നിലവിൽ എൽപിജി ക്ഷാമം ഇല്ലെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. അതിനിടെ ഗാർഗിക ഉപയോഗത്തിനുള്ളതടക്കം എൽപിജി സിലിണ്ടറുകളുടെ വില വർദ്ധിപ്പിച്ചേക്കും എന്നും റിപ്പോർട്ടുണ്ട്. കഴിഞ്ഞദിവസമാണ് സിലിണ്ടർ വില കൂട്ടിയത്.

എൻജിൻ ഓയിൽ, ലൂബ്രിക്കന്റ് എന്നിവയുടെ വിലയും വർദ്ധിപ്പിച്ചിട്ടുണ്ട്. വിതരണക്കാർക്ക് ഇതുസംബന്ധിച്ച് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐ ഒ സി) കത്തയച്ചു. നിലവിലെ സാഹചര്യത്തിൽ വില കൂട്ടാതെ തരമില്ലെന്നാണ് ഐ ഒ സി കത്തിൽ ചൂണ്ടിക്കാണിക്കുന്നത്.

TAGS: COOKING GAS, PRICE INCREASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.