
വള ഭംഗിയുടെ കാര്യത്തിൽ മാത്രമല്ല വാസ്തുവിലും പ്രധാനമാണ്. സുന്ദരമായ വളകൾ ധരിച്ചാൽ സൗന്ദര്യം ഓടിയെത്തും.ഒപ്പം ഭാഗ്യവും. പക്ഷേ, അതിന് ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. ഇല്ലെങ്കിൽ ദാേഷങ്ങൾ കൂടെക്കൂടും. വളകൾ സമ്പത്തിന്റെ ദേവതയായ ലക്ഷ്മിയുമായും ആഡംബരത്തിന്റെ ഗ്രഹമെന്ന് കണക്കാക്കുന്ന ശുക്രനുമായും നേരിട്ട് ബന്ധമുള്ളതാണ് വള. അതിനാൽത്തന്നെ അറിയാതെപോലും തെറ്റുകൾ വരുത്തരുത്.
അല്പമെങ്കിലും പൊട്ടലോ, കീറലോ ഉള്ള വളകൾ ഒരുകാരണവശാലും ധരിക്കരുത്. ഇത്തരത്തിലുള്ള വളകൾ മിക്കവരും പൊതുവെ ധരിക്കാറാണ് പതിവ്. ഇങ്ങനെ ചെയ്യുന്നത് ദാരിദ്ര്യത്തിലേക്കുള്ള കുറുക്കുവഴിയാണെന്ന് അറിയണം. എന്നുമാത്രമല്ല വീടിന്റെ അഭിവൃദ്ധിക്കും ഭർത്താവിന്റെ ആരോഗ്യകരമായ ജീവിതത്തിനും പ്രശ്നങ്ങളുണ്ടാവും.
പൊട്ടിയവളകൾ ഉപേക്ഷിക്കാനായി വെറുതേ എവിടേക്കെങ്കിലും വലിച്ചെറിയുന്നതും ഒഴിവാക്കുക. വളകൾ ലക്ഷ്മീദേവിയുടെ പ്രതിരൂപമാണ്. അതിനാൽ ഒരുതരത്തിലും അവഹേളിക്കരുത്. കളയാനുള്ള വളകളെ ഭക്തിയാേടെ ഒരുമരത്തിനുസമീപം വയ്ക്കുകയാണ് വേണ്ടത്. പഴയവളകൾ മറ്റുള്ളവർക്ക് നൽകുന്നതും ഒഴിവാക്കുക.
കട്ടിലിൽ ഇരുന്ന് വളകൾ മാറ്റുന്നത് വാസ്തുപ്രകാരം മാത്രമല്ല ജ്യോതിഷപ്രകാരവും തെറ്റാണ്. കട്ടിലിൽ ഇരിക്കുമ്പോഴോ, ഇരുട്ടുള്ളപ്പോഴോ വളകൾ മാറ്റുന്നത് ദാമ്പത്യജീവതിത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നും വീട്ടിൽ നെഗറ്റീവ് ഊർജം നിറയ്ക്കാൻ ഇടയാക്കുമെന്നുമാണ് വാസ്തുവിദഗ്ദ്ധർ പറയുന്നത്. നല്ല വെളിച്ചമുള്ള സ്ഥലത്ത് നിൽക്കുമ്പാേഴോ വൃത്തിയുള്ള സ്ഥലത്ത് ഇരിക്കുമ്പോഴോ മാത്രം വളകൾ മാറ്റുക.
ഒരാൾ സമ്മാനമായി വളകൾ തന്നുവെന്നും അത് ഇഷ്ടപ്പെട്ടില്ലെന്നും വിചാരിക്കുക. നിങ്ങൾ എന്തുചെയ്യും?. തീർച്ചയായും കിട്ടിയ വളകൾ എവിടേക്കെങ്കിലും വലിച്ചെറിയുകയോ ഉപേക്ഷിക്കുകയോ ചെയ്യും. അല്ലെങ്കിൽ മറ്റൊരാൾക്ക് നൽകും. എന്നാൽ വിശ്വാസപ്രകാരം ഇത് തെറ്റാണ്. ഒരാൾ സമ്മാനമായി വളകൾ തരുമ്പോൾ അയാളുടെ വാത്സല്യമാണ് പ്രകടമാവുന്നത്. അതിനെ നിന്ദിക്കാതെ ഒരുതവണയെങ്കിലും വളകൾ ധരിക്കുക. അതിനുശേഷം വളകൾ ഉപേക്ഷിക്കാൻ ചെയ്യുന്നതുപോലെ മരത്തിനുസമീപത്ത് ഭക്തിയോടെ കൊണ്ടുവയ്ക്കുക. തീർച്ചയായും ലക്ഷ്മീദേവിയുടെ അനുഗ്രഹം കിട്ടുമെന്നാണ് വാസ്തുശാസ്ത്രം പറയുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |