
തിരുവനന്തപുരം: സീറ്റുവിഭജന ചർച്ചകൾ നടക്കുന്ന ഘട്ടത്തിൽ പരസ്യപ്രസ്താവന നടത്തുന്നത് ഒരു നേതാവിനും പാർട്ടി ഘടകത്തിനും ചേർന്നതല്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണിജോസഫ് എം.എൽ.എ. അത്തരം പ്രസ്താവനകൾ അച്ചടക്ക ലംഘനമായി കോൺഗ്രസ് കരുതും. കേരളത്തിൽ യു.ഡി.എഫിന്റെ സീറ്റ് വിഭജനവും കോൺഗ്രസിന്റെ സ്ഥാനാർത്ഥി നിർണയവും നിശ്ചയിക്കുന്നത് പാർട്ടിയുടെയും മുന്നണിയുടെയും സംസ്ഥാന നേതൃത്വമാണ്. നേതാക്കൾക്കോ വിവിധ പാർട്ടി ഘടകങ്ങൾക്കോ അഭിപ്രായം രേഖപ്പെടുത്താനുണ്ടെങ്കിൽ നേതൃത്വത്തെ സമീപിക്കാവുന്നതാണ്. പരസ്യപ്രസ്താവനകളും അതിനുവേണ്ടിയുള്ള യോഗങ്ങളും ഒരു കാരണവശാലും അനുവദിക്കുന്നതല്ല. കോൺഗ്രസ് സ്ഥാനാർത്ഥികളെ നിശ്ചയിച്ച് പ്രഖ്യാപിക്കാനുള്ള ചുമതല ഹൈക്കമാൻഡിനാണ്. അതുകൊണ്ടുതന്നെ ആരും സ്വയം പ്രഖ്യാപനം നടത്തി സ്ഥാനാർത്ഥികളാകാൻ മുതിരരുതെന്നും സണ്ണി ജോസഫ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |