
തൃശൂർ: നാട്ടികയിൽ സി.സി. മുകുന്ദന് സീറ്റ് നിഷേധിച്ചതുമൂലമുണ്ടാകുന്ന തിരിച്ചടി മറികടക്കാൻ സി.പി.ഐ. മുകുന്ദനുമായി സംസാരിച്ച് പ്രശ്‌നം പരിഹരിക്കുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞിരുന്നെങ്കിലും ജില്ലാ നേതൃത്വത്തിന് താത്പര്യമില്ല. ഇതോടെ അനുനയ നീക്കം അവസാനിച്ചു. ഉറച്ച ഇടതുകോട്ട എന്ന നിലയിൽ മുകുന്ദനെ നേരിടാനാണ് ജില്ലാ നേതൃത്വത്തിന്റെ തീരുമാനം.
മുകുന്ദനുപകരം നൽകിയ സീറ്റ് പേയ്മെന്റ് സീറ്റാണെന്ന് പറഞ്ഞതാണ് ജില്ലാ സെക്രട്ടറിയെ ചൊടിപ്പിച്ചത്. തനിക്ക് പാർട്ടി പറയും പോലെ പണം പിരിച്ച് നൽകാൻ കഴിയില്ലെന്നാണ് മുകുന്ദൻ പറയുന്നത്. വിഷയം പ്രാദേശിക തലത്തിൽ പരിഹരിക്കാതെ സംസ്ഥാനതലത്തിൽ ചർച്ചാവിഷയമായതിൽ സി.പി.എമ്മിനും വിയോജിപ്പുണ്ട്.
കോൺഗ്രസിൽ പ്രതിസന്ധി
സി.സി. മുകുന്ദനെ പിന്തുണയ്ക്കാനുള്ള നീക്കത്തിൽ കോൺഗ്രസിലും പൊട്ടിത്തെറി. മണ്ഡലം പ്രസിഡന്റ് ഉൾപ്പെടെയുള്ളവരാണ് രംഗത്തെത്തിയത്. സി.പി.ഐ തള്ളിയ സ്‌ക്രാപിനെ എടുക്കേണ്ടതില്ലെന്നാണ് പ്രദേശിക കോൺഗ്രസ് നേതാക്കളുടെ വാദം. സി.സി.മുകുന്ദനായാലും ഗീതാഗോപിയായാലും അവരെ മറിക്കടക്കാനാകുന്ന രാഷ്ട്രീയ സാഹചര്യമാണ് മണ്ഡലത്തിൽ നിലവിലുള്ളതെന്നും വിലയിരുത്തുന്നു.
എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി, രമേശ് ചെന്നിത്തല തുടങ്ങിയ മുതിർന്ന നേതാക്കൾ മുകുന്ദനുമായി ബന്ധപ്പെട്ടിരുന്നതായാണ് വിവരം. അതേസമയം, മുകുന്ദനുമായി ചർച്ച നടത്തുന്നതിനെക്കുറിച്ച് നേതൃത്വം നിർദ്ദേശം നൽകിയിട്ടില്ലെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |